New Update
ബോണ്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ (എംസിവൈഎം)ന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടുകൂടി ബോണില്‍ തിരുവോണം ആഘോഷിച്ചു.
Advertisment
ബോണിലെ വികാരി റവ. ഫാ.ജോസഫ് ചേലംപറമ്പത്ത് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. എം സി വൈ എം പ്രസിഡണ്ട് ഡിക്സണ്‍ പുത്തന്‍വീട് സ്വാഗതം ആശംസിച്ചു. ബോണിലെ യുഎന്‍സിസിഡി ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ചീഫും ഡിപ്ളോമറ്റുമായ സോമരാജന്‍ പിള്ള ഓണസന്ദേശം നല്‍കി.
ഓണസദ്യക്ക് മുമ്പ് വിവിധ കലാപരിപാടികളും രുചികരമായ ഓണസദ്യക്ക് ശേഷം കലാമത്സരങ്ങളും, വടംവലി മത്സരം നടത്തി. എഴുപതിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.