കോവിഡ് ബോണസ് പേമെന്റ് പേമെന്റ് ഇനിയും ലഭിക്കാത്തവര്‍ വീണ്ടും കാത്തിരിക്കേണ്ടി വരും

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : എച്ച് എസ് ഇ ഇതര ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ക്ക് കോവിഡ് പാന്‍ഡെമിക് ബോണസ് പേയ്‌മെന്റുകള്‍ ലഭിക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നേക്കും.കഴിഞ്ഞ ഒമ്പത് മാസമായി ആരോഗ്യ പ്രവര്‍ത്തകര്‍ ഈ പേമെന്റിനായി കാത്തിരിക്കുകയാണ്.അത് ഇനിയും നീളുമെന്നാണ് സര്‍ക്കാര്‍, എച്ച് എസ് ഇ നടപടികള്‍ നല്‍കുന്ന സൂചന.ബോണസ് നല്‍കുന്നതിന് ഒരു കോണ്‍ട്രാക്ടറെ നിയമിക്കുകയെ വിചിത്രമായ സംഗതിയാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്.

Advertisment

publive-image

നഴ്സിംഗ് ഹോം തൊഴിലാളികള്‍ക്കും ഏജന്‍സി ജീവനക്കാര്‍ക്കും ഹോം കെയറര്‍മാര്‍ക്കും 1,000 യൂറോ ബോണസ് നല്‍കാന്‍ എച്ച് എസ് ഇ ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ക്കാര്‍ കോണ്‍ട്രാക്ടറെ നിയമിക്കാനൊരുങ്ങുന്നത്. ഇതിലേയ്ക്കുള്ള അപേക്ഷകള്‍ നല്‍കുന്നതിനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്.

ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ക്കുള്ള നികുതി രഹിത കോവിഡ് ബോണസ് ജനുവരിയിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍ നഴ്സിംഗ് ഹോം, ഹോസ്പിസ് തൊഴിലാളികള്‍, ഏജന്‍സി സ്റ്റാഫ്, റെസിഡന്‍ഷ്യല്‍ കെയര്‍ സൗകര്യങ്ങളിലെ ജീവനക്കാര്‍, ഹോം കെയറര്‍മാര്‍, ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവിനും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പാരാമെഡിക്കുകള്‍ക്കുമായി കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച പ്രതിരോധ സേനാംഗങ്ങള്‍ എന്നിവരടക്കം ആയിരക്കണക്കിന് പേര്‍ക്ക് അത് ലഭിച്ചില്ല.ഡിഫന്‍സ് ഫോഴ്‌സ് സ്റ്റാഫും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പാരാമെഡിക്കുകളും ഒഴികെയുള്ള തൊഴിലാളികള്‍ക്ക് പേയ്‌മെന്റുകള്‍ നല്‍കുന്നതിന് സഹായിക്കുന്നതിനാണ് കരാറുകാരനെ നിയമിക്കുന്നത്.

ബോണസ് വിതരണ കാര്യത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തിനെതിരെ വിവിധ ട്രേഡ് യൂണിയനുകളും വ്യവസായ ഗ്രൂപ്പുകളും രംഗത്തുവന്നു.അംഗങ്ങള്‍ക്ക് എപ്പോള്‍ ബോണസ് എപ്പോള്‍ നല്‍കുമെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലിക്ക് കത്ത് നല്‍കി.പ്രത്യേക അംഗീകാരമായി സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച തുക വാങ്ങിയെടുക്കാന്‍ സമരം നടത്തേണ്ട ഗതികേടാണെന്ന് ഫോഴ്സയിലെ ആഷ്‌ലി കനോലി പറഞ്ഞു.ബോണസ് നല്‍കാന്‍ വേണ്ടി കരാറുകരാനെ നിയോഗിക്കുന്നത് വന്‍ പണച്ചെലവുണ്ടാക്കുമെന്നും പേയ്‌മെന്റുകള്‍ കൂടുതല്‍ വൈകിപ്പിക്കുമെന്നും നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് തദ്ഗ് ഡാലി പറഞ്ഞു. ഒരു വിഭാഗം ജീവനക്കാരെ മാറ്റി നിര്‍ത്തുന്നത് അനാദരവാണെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിമര്‍ശനമൊന്നും ആരോഗ്യവകുപ്പ് സ്വീകരിച്ച മട്ടിലല്ല കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ട്രാക്ടറെ നിയോഗിച്ചാലുടന്‍ പേമെന്റ് ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.1,21,487 ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയതായും വകുപ്പ് അറിയിച്ചു, ഇതില്‍ 85,012 പേര്‍ എച്ച് എസ് ഇ ജീവനക്കാരും 36,475 പേര്‍ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സെക്ഷന്‍ 38 ഓര്‍ഗനൈസേഷനുകളില്‍പ്പെട്ടവരുമാണ്.എച്ച്എസ്ഇയില്‍ ജോലി ചെയ്യുന്ന സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകളിലെ ജീവനക്കാര്‍ക്ക് തുക നല്‍കിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി

Advertisment