ജര്‍മനിയുടെ ഊര്‍ജ്ജവിപണി പരിഷ്ക്കരിക്കുമെന്ന് ഷോള്‍സ്

author-image
athira kk
Updated On
New Update

publive-image

Advertisment

ബര്‍ലിന്‍: ഈ ശൈത്യകാലത്ത്' ജര്‍മനിയുടെ ഊര്‍ജ്ജ വിപണി പരിഷ്കരിക്കുമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. വരാനിരിക്കുന്ന യൂറോപ്യന്‍ ശൈത്യകാലത്തിന് മുന്നോടിയായി വൈദ്യുതി വിലയിലെ കുത്തനെയുള്ള വര്‍ധനവ് ലഘൂകരിക്കുന്നതിന് ഊര്‍ജ്ജ വിപണിയില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ചൊവ്വാഴ്ച പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ജര്‍മ്മന്‍ എംപ്ളോയേഴ്സ് അസോസിയേഷന്‍സ് (ബിഡിഎ) സംഘടിപ്പിച്ച ജര്‍മ്മന്‍ എംപ്ളോയേഴ്സ് ഡേയില്‍ സംസാരിക്കുകയായിരുന്നു ഷോള്‍സ്. ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുറഞ്ഞു, ഇന്ധനത്തിന്റെ വില കുതിച്ചുയരുകയും വൈദ്യുതി വില വര്‍ധിപ്പിക്കുകയും ചെയ്തു.ന്യൂക്ളിയര്‍, സോളാര്‍ അല്ലെങ്കില്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്ഥാപനങ്ങള്‍ പോലെയുള്ള നോണ്‍~ഗ്യാസ് ഇലക്ട്രിസിറ്റി കമ്പനികള്‍ക്ക് അധിക ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു, കാരണം ഗ്യാസ് ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് വില നിശ്ചയിക്കുന്നത് ബര്‍ലിനില്‍ ഒരു പ്രസംഗത്തില്‍ ഷോള്‍സ് പറഞ്ഞു.

കുതിച്ചുയരുന്ന ബില്ലുകളുടെ ഭാരത്തില്‍ മുങ്ങിത്താഴുന്ന ഉപഭോക്താക്കളുടെയും കമ്പനികളുടെയും മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് ഗ്യാസ് ഇതര ഉല്‍പ്പാദകരില്‍ നിന്നുള്ള അപ്രതീക്ഷിത ലാഭം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഈ ശൈത്യകാലത്ത് ഇത് നിയന്ത്രണത്തിലാക്കാന്‍ ആവശ്യമായ വേഗതയില്‍ ഇത് സംഭവിക്കുമെന്ന് ഷോള്‍സ് പറഞ്ഞു.

Advertisment