New Update
/sathyam/media/post_attachments/u7ogpll9DZ1YqwbeqSAR.jpg)
ജനീവ: കൊറോണവൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം നല്‍കി. ഭാവിയില്‍ കോവിഡ്~19 തരംഗങ്ങള്‍ ആവര്‍ത്തിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
Advertisment
അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സെപ്റ്റംബര്‍ 5 മുതല്‍ 11 വരെയുള്ള സമയത്ത് ലോകമെമ്പാടുമുള്ള പുതിയ പ്രതിവാര കേസുകളുടെ എണ്ണം മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം കുറഞ്ഞ് 3.1 ദശലക്ഷമായിരുന്നു. പുതിയ പ്രതിവാര മരണക്കണക്കും 22 ശതമാനം കുറഞ്ഞ് 11,000 ല്‍ താഴെയായി.
എന്നാല്‍, ഇത് ആശ്വസിക്കാവുന്ന ഘട്ടമല്ലെന്നും, പുതിയ വകഭേദം കണക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാനാണ് സാധ്യതയെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രേസിയൂസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us