ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെ പേനയിലെ മഷി ലീക്കായതിന് ക്ഷുഭിതനായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ വിഡിയോ വൈറലാകുന്നു.
/sathyam/media/post_attachments/NCuAHLEUhWiwrcHO0g1M.jpg)
പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് കോപാകുലനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. രോഷത്തോടെ എന്തോ ശാപവാക്കുകള്‍ ഉച്ചരിക്കുകയും ചെയ്യുന്നു. ഓ ഗോഡ്, ഐ ഹേറ്റ് ദിസ് പെന്‍ എന്ന രീതിയിലാണ് സംസാരം.
ഭാര്യ കാമില പാര്‍ക്കര്‍ ബൗള്‍സും ഒപ്പമുണ്ടായിരുന്നു. കൈയില്‍ പടര്‍ന്ന മഷി തുടച്ചുകളഞ്ഞ ശേഷം 'ഇത്തരം കാര്യങ്ങള്‍ സഹിക്കാനാകില്ല' എന്ന് പറഞ്ഞാണ് രാജാവ് നടന്നുനീങ്ങിയത്. ഇതിനുപിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചുവൃത്തിയാക്കി. ഇതേസമയം മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു പേന ഉപയോഗിച്ച് കാമില പുസ്തകത്തില്‍ ഒപ്പിടുകയും ചെയ്തു.
രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും ചാള്‍സ് പരസ്യമായി അനിഷ്ടം പ്രകടപ്പിച്ചിരുന്നു.