ഡബ്ലിന്‍: ഉയരുന്ന ഊര്‍ജ്ജ വില മൂലം ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ വന്‍ തകര്‍ച്ച നേരിടുന്നതായി പാര്‍ലമെന്റില്‍ വിമര്‍ശനം. പല ചെറുകിടക്കാര്‍ക്കും സെക്കന്റ് റെന്റ് പോലെയുള്ള ബാധ്യതയാണ് ഊര്‍ജ്ജ വില വര്‍ധനവുണ്ടാക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.ഊര്‍ജ്ജ ബില്‍ 6000യൂറോയിലെത്തുമെന്നാണ് കരുതുന്നത്.ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവും അംഗങ്ങള്‍ ഉന്നയിച്ചു.ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനമാചരിച്ചതിന് ശേഷമാരംഭിച്ച പാര്‍ലമെന്റ് നടപടികള്‍ ഊര്‍ജ്ജ പ്രതിസന്ധിയും ജീവിതച്ചെലവുമുള്‍പ്പെട്ട വിഷയങ്ങളില്‍ പ്രക്ഷുബ്ധമാവുകയായിരുന്നു.
സര്‍ക്കാരിന്റെ വികലമായ നയ സമീപനങ്ങളാണ് ഊര്‍ജ്ജ ബില്‍ പ്രതിസന്ധിയ്ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.ജീവിതച്ചെലവ് മൂലമുള്ള പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സിന്‍ ഫെയ്ന്‍ മേധാവി മേരി മക് ലൂ ഡൊണാള്‍ഡ് കുറ്റപ്പെടുത്തി. വില നിയന്ത്രിക്കുന്നതിനേക്കാള്‍ എനര്‍ജി ക്രെഡിറ്റുകള്‍ക്കാണ് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നതെന്നും ഇവര്‍ വിമര്‍ശിച്ചു.എനര്‍ജി ബില്‍ ഫെബ്രുവരി വരെയെങ്കിലും പരിമിതപ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
200 യൂറോയും വാറ്റും അടങ്ങുന്ന എനര്‍ജി ക്രെഡിറ്റ് ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു.തുടര്‍ച്ചയായ വര്‍ധനവില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.വെറുതെ വിമര്‍ശനം ഉന്നയിക്കാതെ വ്യക്തമായ പ്രപ്പോസല്‍ മുന്നോട്ടുവെയ്ക്കണമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മക് ഡൊണാള്‍ഡിനോട് ആവശ്യപ്പെട്ടു.ഫ്രാന്‍സിലും റൊമാനിയയിലും അവതരിപ്പിച്ചതിന് സമാനമായ നിര്‍ദ്ദേശങ്ങളാണ് സിന്‍ ഫെയ്ന്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് മേരി പറഞ്ഞു.
എനര്‍ജി ബില്ലുകള്‍ മൂലം ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ലേബര്‍ നേതാവ് ഇവാന ബേസിക് പറഞ്ഞു.പ്രതിവര്‍ഷ ഊര്‍ജ്ജ ചെലവ് 6,000 യൂറോയിലെത്തുമെന്നാണ് കരുതുന്നത്. ഇത് വാടകയ്ക്ക് തുല്യമായി വളര്‍ന്നെന്ന് ടി.ഡി. പറഞ്ഞു.എനര്‍ജി പ്രതിസന്ധിയില്‍ ലാഭം കൊയ്യാന്‍ കമ്പനികളെ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ മൃതാവസ്ഥയിലാണെന്ന് ഓണ്ടു ടിഡി പീദാര്‍ തൊയ്ബിന്‍ പറഞ്ഞു.