ലണ്ടന്‍ : എലിസബത്ത് രാജ്ഞിയെ അവസാനമായി കാണാനും ആദരാഞ്ജലികളര്‍പ്പിക്കാനുമെത്തുന്നത് ലക്ഷക്കണക്കിനാളുകള്‍. അടുത്ത തിങ്കളാഴ്ച വരെയാണ് രാജ്ഞിയെ കാണാന്‍ അവസരമുള്ളത്.തുടക്കം മുതല്‍ വന്‍ ക്യൂവാണ് കാണുന്നത്. അതിനിയും നീളുമെന്നാണ് കരുതുന്നത്.എല്ലാവര്‍ക്കും ആദരവര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ ക്യൂ ട്രാക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യു.കെ. സര്‍ക്കാര്‍.ക്യൂവിന്റെ ദൃശ്യങ്ങള്‍ യു ട്യൂബിലും ലഭ്യമാണ്.ക്യൂ 10 മൈല്‍ വരെ നീളുമെന്നാണ് നിഗമനം.സെപ്തംബര്‍ 19നാണ് സംസ്‌കാരം.
/sathyam/media/post_attachments/knPA120JcWj3tKtzN7Ox.jpg)
ആരംഭിച്ചപ്പോള്‍ തന്നെ തേംസ് നദി മുതല്‍ ലണ്ടന്‍ പാലം വരെ നീളുന്ന 2.4 മൈല്‍ നീളമുള്ള ക്യൂവിനാണ് ലോകം സാക്ഷിയായത്.വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് രാജ്ഞിയുടെ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. യുകെയുടെ കിരീടാഭരണങ്ങളണിഞ്ഞ് രാജകുടുംബം ഉപയോഗിക്കുന്ന റോയല്‍ സ്റ്റാന്‍ഡേര്‍ഡ് പതാക പുതച്ചാണ് രാജ്ഞിയെ കിടത്തിയിരിക്കുന്നത്.
2002ല്‍ ‘അമ്മ മഹാറാണിയ്ക്ക് അദരവര്‍പ്പിക്കാന്‍ 200,000 ആളുകളാണെത്തിയത്. അതിനേക്കാള്‍ ഇരട്ടിയോളം ജനം ക്യൂന്‍ എലിസബത്തിനെ കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലിസ് ട്രസിന്റെ വക്താവ് പറഞ്ഞു.ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്ക് രാജ്ഞിയുടെ ശവമഞ്ചം എത്തിച്ചത്. എയര്‍പോര്‍ട്ട് മാതൃകയില്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റിസ്റ്റ്ബാന്‍ഡ് നല്‍കിയാണ് ഹാളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.