അയര്‍ലണ്ടിലെ യുവാക്കളില്‍ പത്തില്‍ ഏഴു പേരും നാടുവിടുന്നതായി ഗവേഷണം

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ യുവാക്കളില്‍ കടല്‍ കടക്കുന്നവരുടെ എണ്ണം ഏറുന്നു.അയര്‍ലണ്ടിലെ യുവ പ്രൊഫഷണലുകളെ ഭാവിയെക്കുറിച്ച് പുനരാലോചിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് നിലവിലെ അയര്‍ലണ്ടിലെ സാഹചര്യമെന്ന് നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടി(എന്‍ വൈ സി ഐ)പഠനം പറയുന്നു.

Advertisment

publive-image

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് പേരാണ് അയര്‍ലണ്ടിലേക്ക് ദിവസവും കുടിയേറുന്നത്.അതിനിടയിലാണ് അയര്‍ലണ്ടുകാരായ യുവജനങ്ങള്‍ രാജ്യം വിട്ടുപോകുന്ന വാര്‍ത്ത ശ്രദ്ധേയമാവുന്നത്.അയര്‍ലണ്ട് പൊതുവെ ചെറിയ രാജ്യമാണെന്നതും,ഇവിടെ കണ്ടെത്താനും ,പഠിക്കാനുള്ളതും കുറവാണെന്നതുമാണ് പുതിയ അവസരങ്ങള്‍ തേടാന്‍ ഐറിഷ് യുവജനങ്ങളെ പ്രേരിപ്പിക്കുന്നത്.എന്നാല്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അയര്‍ലണ്ട് പുതിയ ‘കാനന്‍ ദേശം’ തന്നെയാണ്.

മെച്ചപ്പെട്ട ജീവിതം തേടി ഐറിഷ് യുവാക്കളില്‍ പത്തില്‍ ഏഴുപേരും വിദേശത്തേക്ക് പറക്കുകയാണ്. 18-24നും ഇടയില്‍ പ്രായമുള്ളവരില്‍ പത്തില്‍ എട്ടു യുവാക്കളും രാജ്യം വിടുന്നതെന്ന് പുതിയ ഗവേഷണം പറയുന്നു.

എന്‍ വൈ സി ഐയ്ക്ക് വേണ്ടി റെഡ് സിയാണ് ഗവേഷണം നടത്തിയത്. ഈ പ്രായക്കാരില്‍ പത്തില്‍ എട്ട് പേരും ഭാവിയെക്കുറിച്ച് ഭയവും മോശമായ മാനസികാരോഗ്യനിലയുള്ളവരുമാണ്.പത്തില്‍ നാലു പേര്‍ക്കും ആറുമാസം മുമ്പത്തെപ്പോലെ സന്തോഷമില്ലെന്ന് ഗവേഷണം പറയുന്നു.രണ്ടിലൊരാളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിലാണെന്ന് ഗവേഷണം പറഞ്ഞു. നാലിലൊരാള്‍ പാര്‍പ്പിട പ്രശ്നം നേരിടുന്നുണ്ടെന്നും ഗവേഷണം പറയുന്നു.

കോളേജ്, ഉന്നതവിദ്യാഭ്യാസം,അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷന്‍ ഫീസ് കുറയ്ക്കുക,20 വയസ്സിന് താഴെയുള്ളവരുടെ മിനിമം വേതനം മുതിര്‍ന്ന പ്രായക്കാരുടേതിന് തുല്യമായി ഉയര്‍ത്തുക,25 വയസ്സിന് മുകളിലുള്ളവരുടെ നിരക്കിന് തുല്യമായി തൊഴിലന്വേഷകരുടെ അലവന്‍സ് ഉയര്‍ത്തുക,യംഗ് അഡള്‍ട്ട് ട്രാവല്‍ കാര്‍ഡ് കൂടുതല്‍ യുവാക്കളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും എന്‍ വൈ സി ഐ മുന്നോട്ടുവെച്ചു.

യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ച് വല്ലാത്ത ആശങ്കയിലാണെന്ന് എന്‍ വൈ സി ഐ പോളിസി ആന്‍ഡ് അഡ്വക്കസി ഡയറക്ടര്‍ പോള്‍ ഗോര്‍ഡന്‍ പറഞ്ഞു.രാജ്യത്തെ സാമൂഹിക സാഹചര്യമാണ് യുവാക്കളെ നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

Advertisment