New Update
കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്കിയുടെ വാഹനവ്യാഹത്തിലേക്ക് പുറത്തുനിന്നൊരു കാര്‍ ഇടിച്ചു കയറി. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍വച്ചാണ് സംഭവം.
Advertisment
സെലന്‍സ്കി യാത്ര ചെയ്ത കാറും അപകടത്തില്‍പ്പെട്ടെങ്കിലും അദ്ദേഹത്തിന് പരിക്കൊന്നുമില്ല. വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ തന്നെ അദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കി.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെ്. വധശ്രമമാകാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിച്ചുവരുന്നു.