New Update
ബ്രസല്‍സ്: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ വധിക്കാന്‍ വീണ്ടും ശ്രമം നടന്നതായി യൂറോ വീക്ക്ലിയുടെ റിപ്പോര്‍ട്ട്. പുടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് ആഡംബര കാറില്‍ പോകുമ്പോള്‍ മുന്നില്‍ ഇടതുവശത്തുള്ള ടയറിനു വെടിയേറ്റു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടയറില്‍നിന്ന് പുക ഉയര്‍ന്നതിനിത്തെടുര്‍ന്ന് വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചതിനാല്‍ പുടിന് അപായമൊന്നും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ സംഭവം എവിടെ നടന്നതാണെന്നോ എന്നു നടന്നതാണെന്നോ വ്യക്തമാക്കിയിട്ടില്ല.
തനിക്കെതിരെ അഞ്ച് വട്ടം വധശ്രമങ്ങളുണ്ടായതായി പുടിന്‍ തന്നെ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.