New Update
കാനഡ: ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 തിന് നടത്തപ്പെട്ട 12 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ നടക്കാതെ പോയ ഫൈനല്‍ മത്സരങ്ങള്‍ നാളെ സെപ്റ്റംബര്‍ 18 നു നടത്തപ്പ്ടുന്നതാണെന്ന് കനേഡിയന്‍ നെഹ്രു ട്രോഫി റേസിങ് കമ്മറ്റി അംഗങ്ങളായ ബിനു ജോഷ്വ , ഗോപകുമാര്‍ നായര്‍, സാജുതോമസ് ,ജിതിന്‍ , ലിയോ ജോസെഫ് എന്നിവര്‍ അറിയിച്ചു.
പൊതുജനങ്ങളെയും കണികളെയുംയും ഈ മത്സരങ്ങള്‍ കാണാന്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല എന്നും ആയതില്‍ ഖേദം രേഖപ്പെടുത്തുന്നതായും സംഘാടകര്‍ അറിയിച്ചു. നിദേശിച്ചിരിക്കുന്ന സമയത്ത് തന്നെ ടീം അംഗങ്ങള്‍ ലേക്കില്‍ എത്തിചേരണമെന്നും അങ്ങനെ സമയത്ത് എത്തിച്ചേരാത്ത ടീം അംഗംങള്‍ക്കായി മത്സരങ്ങള്‍ കത്തിരിക്കില്ലന്നും ഹാജരായ ടീംമുകളെ വെച്ചു കളികള്‍ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു.