New Update
ബ്രസല്‍സ്: യുക്രെയ്നില്‍ റഷ്യന്‍ സൈന്യം നടത്തുന്ന അധിനിവേശവും യുക്രെയ്ന്റെ ശക്തിമായ പ്രത്യാക്രമണവും ഉടനൊന്നും അവസാനിക്കുന്ന മട്ടില്ലെന്ന് നാറ്റോ സൈനിക സഖ്യത്തിന്റെ വിലയിരുത്തല്‍.
Advertisment
യുക്രെയ്നിന്റെ പ്രത്യാക്രമണം ഫലപ്രദമാണെന്നു തന്നെയാണ് നാറ്റോ വിലയിരുത്തുന്നത്. എന്നാല്‍, ഇതുകൊണ്ടൊന്നും റഷ്യ പിന്‍മാറുമെന്നു കരുതാനാവില്ലെന്ന് നാറ്റോ മേധാവി യെന്‍സ് സ്റേറാല്‍ട്ടെന്‍ബെര്‍ഗ് പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന റെയില്‍വേ ഓഫീസ് റഷ്യയ്ക്കു നഷ്ടമായത് വലിയ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.