New Update
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ സമ്പൂര്‍ണ നിശബ്ദദ ഉറപ്പാക്കാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
Advertisment
ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി സര്‍വീസ് നടത്തുന്ന 100 വിമാനങ്ങളാണ് ഔദ്യോഗിക ചടങ്ങുകളുടെ സമയമത്രയും നിര്‍ത്തിയിടുക. ഇതുവഴിയുള്ള പതിനഞ്ച് ശതമാനത്തോളം സര്‍വീസുകളെ ഇത് ബാധിക്കും.
രാവിലെ 11.40നും ഉച്ചയ്ക്ക് 12.10നുമിടയിലെ 30 മിനിറ്റില്‍ വിമാന സര്‍വിസുകള്‍ പൂര്‍ണമായി നിര്‍ത്തും. മൗനമാചരിക്കുന്ന സമയമാണിത്. വിലാപയാത്രാസമയത്താണ് ബാക്കിയുള്ള വിമാനങ്ങളുടെ നിയന്ത്രണം.
ഈ സമയങ്ങളിലെ സര്‍വിസുകളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മറ്റു വിമാനങ്ങള്‍ തിരഞ്ഞെടുക്കുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചിട്ടുണ്ട്.