കോഴിക്കോട്: കോഴിക്കോട് ജില്ല വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം യങ്ങ് സ്റ്റാർ മൾട്ടി ജിംനേഷ്യം ക്ലബിൽ ലോക കേരള സഭാംഗവും ജില്ല സ്പോട്ട്സ് കൗൺസിൽ അംഗവുമായ പി.കെ. കബീർ സലാലയുടെ അധ്യക്ഷതയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ബാലകൃഷ്ണൻ, കേരള സ്പോർട്ട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
/sathyam/media/post_attachments/ksOXhBFlN6teRPeYx9GP.jpg)
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും ജില്ലാ സെക്രട്ടറിയുമായ കെ. ശ്രീനാഥ് സ്വാഗതം പറഞ്ഞു. അടുത്ത നാല് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി പി.എം. മുസമ്മിൽ പുതിയറ, സീനിയർ വൈസ് പ്രസിഡന്റായി പി.കെ. കബീർസലാല, വൈസ് പ്രസിഡൻറുമാരായി അനിൽകുമാർ പി, പി.ബി. പ്രശോഭ്,
സെക്രട്ടറിയായി കെ. ശ്രീനാഥ്, ജോയന്റ് സെക്രട്ടറിയായി സി.ജയദാസ്, ട്രഷററായി എം.കെ. ജയപ്രകാശ്, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രതിനിധിയായി പി.കെ. കബീർ സലാലയേയും ഒളിംപിക് അസോസിയേഷൻ പ്രതിനിധികളായി പി.എം. മുസമ്മിൽ പുതിയറ , കെ.ശ്രീനാഥ്, പി.കെ. കബീർ സലാല എന്നിവരേയും തെരഞ്ഞെടുത്തു.
സംസ്ഥാന അസോസിയേഷൻ പ്രതിനിധികളായി പി.കെ. കബീർ സലാല, കെ. ശ്രീനാഥ് എന്നിവരേയും ഏഴംഗ പ്രവർത്തക സമിതിയേയും മുഖ്യ രക്ഷാധികാരിയായി പി.എ. ഹംസ, രക്ഷാധികാരികളായി അഡ്വ. ടി.എം.വേലായുധൻ, ഡോ. പ്രദീപ് ശ്രീധർ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സി.വി.അബ്ദുൾ സലീം, വിജയരാജ് കെ, ശൈജേഷ് എൻ.വി, ഇഷ്ഹാഖ് പി, അജിത് കുമാർ പി, പി.എം.വി. മനാഫ് കൊയിലാണ്ടി, പി.കെ. ഹാരിസ് മണ്ണുർ, ലാലസ് അബ്ദുള്ള, സക്കീർ ഹുസൈൻ എൻ.പി. എന്നിവർ സംസാരിച്ചു. എല്ലാ സ്ഥാനങ്ങളിലേക്കും ഐക്യകണ്ഠേന തെരഞ്ഞെടുപ്പ് നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us