കീവ്: യുക്രെയ്ന്‍ സൈന്യത്തില്‍നിന്ന് കനത്ത തിരിച്ചടി നേരിടുന്ന റഷ്യ യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണം കടുപ്പിക്കുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പല സിവിലിയന്‍ മേഖളകളിലും തുടര്‍ച്ചയായ ഷെല്ലാക്രമണങ്ങളുണ്ടായി.
/sathyam/media/post_attachments/Q9DQ0rU2kVGfMtKjOfTQ.jpg)
റഷ്യന്‍സേനയില്‍ നിന്നു തിരിച്ചുപിടിച്ച നഗരങ്ങളിലേക്കു നാട്ടുകാര്‍ തിരിച്ചെത്തിയതിനാല്‍ ആക്രമണങ്ങള്‍ ആള്‍നാശം വര്‍ധിപ്പിക്കാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം ഡോണെറ്റ്സ്ക് മേഖലയില്‍ റഷ്യന്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നികോപോളില്‍ നിരവധി വലിയ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ് ലൈനും വൈദ്യുതിലൈനുകളും തകര്‍ന്നു. മൈകലേവ് നഗരത്തില്‍ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ ഏതാനും പേര്‍ക്കു പരുക്കേറ്റു.
ആണവ, രാസ ആയുധങ്ങള്‍ പ്രയോഗിക്കരുതെന്ന് റഷ്യയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.