പാരീസ്: ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ടിന്റെ അറുപതാം പിറന്നാള്‍ ആഘോഷവും സാഹസികം. നാല്‍പ്പത്തെട്ടു നിലയുള്ള കെട്ടിടത്തിന്റെ വശങ്ങളിലൂടെ അള്ളിപ്പിടിച്ച് കയറിയായിരുന്നു ആഘോഷം.
/sathyam/media/post_attachments/4kKEHu5VQFO6qWlsexYG.jpg)
പ്രായമേറിയാലും ആളുകള്‍ക്ക് കായികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നു തെളിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് അലൈന്‍ പറഞ്ഞു.
613 അടിയുള്ള ടൂര്‍ ടോട്ടല്‍ എനര്‍ജീസ് കെട്ടിടത്തിലാണ് ഇദ്ദേഹം കയറിയത്. 60 വയസാകുമ്പോള്‍ ഈ കെട്ടിടത്തില്‍ കയറുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ശപഥം ചെയ്തതാണ് ഇദ്ദേഹം. ഫ്രാന്‍സില്‍ 60 എന്നാല്‍ വിരമിക്കല്‍ പ്രായമാണ്. അതിനൊരു തിരുത്തായിരുന്നു ലക്ഷ്യമെന്നും അലൈന്‍.
ഇത്തരം സാഹസങ്ങള്‍ക്ക് മുതിര്‍ന്നതിന് യു.കെയും ജര്‍മനിയും മുന്‍പ് ഇദ്ദേഹത്തെ ജയിലിലടച്ചിട്ടുണ്ട്.