Advertisment

കസാക്കിസ്ഥാന്‍ തലസ്ഥാനത്തിന്റെ പേരു മാറ്റി

author-image
athira kk
Updated On
New Update

അസ്താന: കസാക്കിസ്താന്‍ തലസ്ഥാനമായ നൂര്‍ സുല്‍ത്താന്റെ പേരു മാറ്റി അസ്താന എന്നാക്കി.  അസ്താന എന്നു തന്നെയായിരുന്നു പഴയ പേര്. സോവിയറ്റ് യൂണിയനു കീഴില്‍ കസാക്കിസ്താന്റെ ഭരണത്തലവനായിരുന്ന നൂര്‍ സുല്‍ത്താന്‍ നാസര്‍ബയേവാണു 1991 ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷവും 3 പതിറ്റാണ്ടോളം പ്രസിഡന്റായിത്തുടര്‍ന്നത്. 2019 ല്‍ നാസര്‍ബയേവ് പ്രസിഡന്റ് പദമൊഴിഞ്ഞപ്പോള്‍ ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും അസ്താന എന്നാക്കിയിരിക്കുന്നത്.

publive-image

പ്രസിഡന്റിന്റെ കാലാവധി അഞ്ചില്‍ നിന്ന് 7 വര്‍ഷമാക്കുന്ന ഭരണഘടനാഭേദഗതിയും രാജ്യത്ത് നിലവില്‍ വന്നു. രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്.

Advertisment