Advertisment

ഡിസംബറില്‍ മീഹോള്‍ മാര്‍ട്ടിന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി പദമൊഴിയും… മന്ത്രിസഭയില്‍ തുടര്‍ന്നേക്കുമെന്ന് സൂചനകള്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭരണപക്ഷ സഖ്യത്തിലെ ധാരണയനുസരിച്ച് ഡിസംബറില്‍ പ്രധാനമന്ത്രി മാറുന്നു.മീഹോള്‍ മാര്‍ട്ടിന് പകരം ഫിനഗേല്‍ നേതാവ് ലിയോ വരദ്കര്‍ രാജ്യഭാരം ഏറ്റെടുക്കും. ഇതേ തുടര്‍ന്ന് എന്തൊക്കെ മാറ്റങ്ങളാണ് മന്ത്രിസഭയിലും മറ്റ് സര്‍ക്കാരിന്റെ മറ്റു തലങ്ങളിലും ഉണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Advertisment

publive-image

പ്രധാനമന്ത്രി പദമൊഴിയുന്ന മീഹോള്‍ മാര്‍ട്ടിന്‍ ഏതു പദവിയിലാണ് ഉണ്ടാവുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. വിദേശമന്ത്രിയാകുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ട്ടി ലീഡര്‍ എന്ന സ്ഥാനം ഒഴിവാകേണ്ടി വരും.മാര്‍ട്ടിന്‍ പക്ഷത്തില്ലാത്ത വിവിധ ടിഡിമാരും സെനറ്റര്‍മാരും വിശ്വസിക്കുന്നത് മാര്‍ട്ടിന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം തുടരില്ലയെന്നു തന്നെയാണ്.എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിലും തലപ്പത്തുണ്ടാകുമെന്നു മാര്‍ട്ടിന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ അത് അനുവദിക്കില്ലെന്നാണ് ‘മാര്‍ട്ടിന്‍ വിരുദ്ധരുടെ’ പൊതുവികാരം.

പണപ്പെരുപ്പ പ്രതിസന്ധികളും ബജറ്റ് തിരക്കുകളുമൊക്കെ കാരണം നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിട്ടില്ല. എന്നിരുന്നാലും അടുത്ത മാസം ആദ്യത്തോടെ തന്നെ ഇത്തരം ചര്‍ച്ചകള്‍ സജജീവമാകുമെന്നാണ് കരുതുന്നത്.വാരാന്ത്യത്തില്‍ ആര്‍ ഡി എസില്‍ നടക്കുന്ന പാര്‍ട്ടിയുടെ ആര്‍ഡ് ഫെയ്‌സിന് ശേഷം ഒക്ടോബറില്‍ മറ്റൊരു യോഗം കൂടി നടന്നേക്കും.

മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ ഉപപ്രധാനമന്ത്രി പദത്തിനൊപ്പം ഇപ്പോള്‍ ലിയോ വരദ്കര്‍ വഹിക്കുന്ന എന്റര്‍പ്രൈസ് ആന്റ് ട്രേഡ് മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ചിലര്‍ പറയുന്നു.അതല്ല വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ തിരഞ്ഞെടുത്തേക്കാമെന്നാണ് മറ്റൊരു നിരീക്ഷണം. മുമ്പ് വഹിച്ചിട്ടുള്ളതായിരുന്നതിനാല്‍ വിദേശകാര്യം സ്വീകരിക്കാനിടയില്ലെന്നും കേള്‍ക്കുന്നു.അഥവാ ഈ വകുപ്പേറ്റെടുത്താല്‍ പാര്‍ട്ടി നേതൃ സ്ഥാനവും ഇദ്ദേഹം തന്നെ വഹിക്കുമെന്ന സൂചനയാണ് അത് നല്‍കുകയെന്നും ചിലര്‍ പറയുന്നു.

മാര്‍ട്ടിന് ശേഷം പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ നീക്കം ജൂലൈ മുതല്‍ തന്നെ സജീവമാണ്. സ്വകാര്യ വിരുന്നുകളിലും അല്ലാതെയും ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.ഇവരെല്ലാം ബജറ്റ് കഴിയുന്നതുവരെ പത്തി താഴ്ത്തിയിരിക്കുകയാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

പാര്‍ട്ടിയുടെ ഘടനാപരമായ സ്വഭാവത്തില്‍ ഇവര്‍ അതൃപ്തരാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.ബാക്ക്ബെഞ്ചര്‍മാരെ ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ മാര്‍ട്ടിന് കഴിയുന്നില്ലെന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ശക്തമാണ്.മാര്‍ട്ടീന്‍ മന്ത്രിസഭയില്‍ വെറുമൊരു മന്ത്രിയായി തുടര്‍ന്നാല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ കുറയ്ക്കുമെന്ന് കരുതുന്നവരാണ് ഏറെ.

അതേ സമയം ഈ പാര്‍ട്ടിയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാകില്ലെന്നും പാര്‍ട്ടി ഇങ്ങനെയൊക്കെ മുന്നോട്ടുപോവുകയേയുള്ളുവെന്ന് കരുതുന്നവരും ഏറെയുണ്ട് .

Advertisment