Advertisment

ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന് ബജറ്റിനൊപ്പം വിന്റര്‍ പ്ലാനുമുണ്ടാകണം: അഭ്യര്‍ഥനയുമായി ഐ എന്‍ എം ഒ

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ പദ്ധതികളുണ്ടാകണമെന്ന്് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍. രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ബജറ്റില്‍ ധനസഹായം നല്‍കണം. വിന്റര്‍ പ്ലാന്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ആശുപത്രികളിലെ വര്‍ധിച്ച തിരക്കുമൂലം ചികില്‍സ കിട്ടാതെ വലയുന്നവരുടെ ദുരിതങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ പറഞ്ഞു.

Advertisment

publive-image

നഴ്‌സുമാരും മിഡൈ്വഫുമാരും അപകടകരമായ വിന്ററിനെയാണ് നേരിടാന്‍ പോകുന്നതെന്ന് ഷീഗ്ധ പറഞ്ഞു. സെപ്തംബര്‍ 27ന്റെ ബജറ്റിനൊപ്പം വിന്റര്‍ പ്ലാനും പ്രസിദ്ധീകരിക്കണമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലിയോടും എച്ച് എസ് ഇയോടും ഇവര്‍ അഭ്യര്‍ത്ഥിച്ചു. നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും റിക്രൂട്ട്‌മെന്റിലും റീടെന്‍ഷനിലും ബജറ്റ് ഫോക്കസ് ചെയ്യണം.മിഡൈ്വഫുമാരില്ലാത്തതു കാരണം പ്രസവ വാര്‍ഡുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ട്. അതിനാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രൊവിഷനുണ്ടാകണം.

വിന്റര്‍ കാലത്ത് ട്രോളി അരാജകത്വം ഒഴിവാക്കാനും രോഗികളും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷിതമായ അന്തരീക്ഷത്തിലാണെന്ന് ഉറപ്പാക്കാനും നടപടികളുണ്ടാകണമെന്നും ഷീഗ്ധ ആവശ്യപ്പെട്ടു.

Advertisment