Advertisment

എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്,ഇനി ഓര്‍മ്മകള്‍ മാത്രം

author-image
athira kk
Updated On
New Update

ലണ്ടന്‍ : എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെ മൃതദേഹ സംസ്‌കാരത്തിന് ഇന്ന് ലോകം സാക്ഷിയാകും.നൂറുകണക്കിന് ബ്രിട്ടീഷ് സൈനികരും പോലീസും ഉദ്യോഗസ്ഥ സൈന്യവുമെല്ലാം ചേര്‍ന്ന് ശവസംസ്‌കാരത്തിന് അന്തിമ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് ലോക നേതാക്കളുമെല്ലാം അടക്കം പങ്കെടുക്കുന്ന ലോക സമ്മേളനമായി ഈ ചടങ്ങ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.രാജ്ഞിയെ സ്മരിച്ച് യുകെയിലുടനീളമുള്ള ആളുകള്‍ ഞായറാഴ്ച വൈകുന്നേരം രാജ്യവ്യാപകമായി ഒരു മിനിറ്റ് മൗനമാചരിച്ചു. തിങ്കളാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

publive-image

ഇന്ത്യയുടെ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 500 ഓളം രാജകുടുംബങ്ങളും രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഈ ചടങ്ങില്‍ സംബന്ധിക്കും.ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ഉള്‍പ്പടെ ഒട്ടേറെ രാഷ്ട്രത്തലവന്‍മാര്‍ ഞായറാഴ്ച തന്നെ ലണ്ടനില്‍ എത്തിയിട്ടുണ്ട്.ശവസംസ്‌കാരം ലോകമെമ്പാടുമുള്ള ടെലിവിഷനുകള്‍ സംപ്രേക്ഷപണം ചെയ്യും. യുകെയിലുടനീളം പാര്‍ക്കുകളിലും പൊതു ഇടങ്ങളിലും ഇത് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇന്നലെ മൈലുകള്‍ നീണ്ട ക്യൂവിനാണ് ലോകം സാക്ഷിയായത്. ഇന്ന് ക്യൂ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും ക്യൂവില്‍ തുടര്‍ന്നവര്‍ക്ക് രാജ്ഞിയെ അവസാനമായി കാണാനാകും.ശേഷം മൃതദേഹം സംസ്‌കാരത്തിനായി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്ക് കൊണ്ടുപോകും.ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ആളുകള്‍ ഏതാനും ദിവസങ്ങളായി രാജ്ഞിയ്ക്ക് ആദരവര്‍പ്പിക്കാന്‍ ഇവിടെയെത്തിയിരുന്നു.

രാജ്ഞിയുടെ മക്കളായ ചാള്‍സ്, ആനി , ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവര്‍ വെള്ളിയാഴ്ച ആദരവര്‍പ്പിച്ചു.സിംഹാസനത്തിന്റെ അനന്തരാവകാശിയായ വില്യം രാജകുമാരന്റെ നേതൃത്വത്തില്‍ രാജ്ഞിയുടെ എട്ട് പേരക്കുട്ടികള്‍ ശനിയാഴ്ചയും മുത്തശ്ശിയ്ക്ക് അന്ത്യാജ്ഞലിയര്‍പ്പിച്ചു.70 വര്‍ഷത്തെ അധികാരത്തിന് ശേഷം സെപ്റ്റംബര്‍ 8നാണ് 96ാം വയസ്സില്‍ എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ മൂന്നാമത്തെ പുത്രനായ ആന്‍ഡ്രൂവിനെ ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഔദ്യോഗിക രാജകീയ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു.

Advertisment