Advertisment

ഭവനവായ്പക്കാര്‍ക്കിത് കഷ്ടകാലം,മോര്‍ട്ട്ഗേജ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി ബാങ്കുകളും

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ജീവിതച്ചെലവിന്റെ വര്‍ധനവും പണപ്പെരുപ്പവും ഉയര്‍ത്തുന്ന പലിശനിരക്കുകളുമെല്ലാം ഭവനവായ്പകളെടുക്കുന്നവരെ ദോഷകരമായി ബാധിക്കുന്നു. മാറിയ സാഹചര്യത്തില്‍ മോര്‍ട്ട്ഗേജുകള്‍ ലഭിക്കുന്നത് വളരെ ക്ലേശകരമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി മോര്‍ട്ട്ഗേജുടമയ്ക്കുണ്ടോയെന്നറിയാന്‍ സ്ട്രെസ് ടെസ്റ്റും , ഡിസ്പോസിബിള്‍ ഇന്‍കം ടെസ്റ്റുകളുമടക്കം വിവിധ പരിശോധനകളുമെല്ലാം നടത്തിയ ശേഷമാണ് പുതിയ വായ്പകള്‍ അനുവദിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളും ലെന്റിംഗ് ഏജന്‍സികളുമെല്ലാം വായ്പ നല്‍കുന്നതില്‍ കര്‍ക്കശത്വം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്നതോടെ വീട്ടുചെലവുകള്‍്ക്കു ശേഷം ഭവനവായ്പ തിരിച്ചടയ്ക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. അത് മനസ്സിലാക്കി ബാങ്കുകളും മറ്റ് ഏജന്‍സികളും വായ്പ നല്‍കുന്ന തുക പരിമിതപ്പെടുത്തിയിട്ടുണ്ട്.വരും മാസങ്ങളില്‍ ഇ സി ബി പലിശനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ഭവന വായ്പക്കാരുടെ സ്ഥിതികൂടുതല്‍ മോശമാകും.

ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്കും സ്വിച്ചറുകള്‍ക്കും അവിവാഹിതര്‍ക്കും സിംഗിള്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്കുമാണ് ഇത് കൂടുതല്‍ പ്രശ്നമാവുന്നത്.അതിനിടെ ഉയരുന്ന പ്രോപ്പര്‍ട്ടി വിലകളും വര്‍ധിച്ച പലിശയും ഭവനവിപണിയെ അകറ്റിനിര്‍ത്തുന്നു.ജൂലൈ വരെ ഭവനവിലകള്‍ 13 ശതമാനം വര്‍ധിച്ചതായാണ് സി എസ് ഒ പറയുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇ സി ബി പലിശനിരക്ക് 1.25 ശതമാനമാണ് വര്‍ധിപ്പിച്ചത്.

ഉയര്‍ന്ന പലിശ നിരക്ക് തിരിച്ചടവ് നിരക്കും വര്‍ധിപ്പിക്കും.ഇത് കുടുംബങ്ങളുടെ ഡിസ്പോസിബിള്‍ വരുമാനം കുറയ്ക്കുന്നു.സിംഗിള്‍ വരുമാനമുള്ള കുടുംബത്തിന് ഓരോ മാസവും 50 മുതല്‍ 70 യൂറോവരെ നെറ്റ് ഡിസ്പോസിബിള്‍ ഇന്‍കം ഉള്ളവര്‍ക്ക് 10,000 യൂറോ വരെ കടമെടുക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.സെന്‍ട്രല്‍ ബാങ്ക് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയുടെ അടിസ്ഥാനത്തില്‍ ഈ തുക വായ്പയെടുക്കാം. എന്നാല്‍ ഡിസ്പോസിബിള്‍ വരുമാനത്തിലുണ്ടാകുന്ന കുറവ് ഇതിനെ അട്ടിമറിക്കുകയാണ്.

ഉയര്‍ന്ന പലിശ നിരക്കില്‍ കുതിച്ചുയരുന്ന കുടുംബച്ചെലവുകള്‍ കുടുങ്ങുന്നതോടെ ജീവിക്കാനുള്ള പണത്തിന്റെ തോത് കുറയുന്നു. അത് മോര്‍ട്ട്ഗേജ് തിരിച്ചടയ്ക്കാനുള്ള ശേഷി കുറയ്ക്കുന്നതായി ബാങ്കുകളും മറ്റ് വായ്പാദാതാക്കളും വിലയിരുത്തുന്നു.ഡിസ്പോസിബിള്‍ വരുമാന ടെസ്റ്റുകള്‍ അവിവാഹിതരായ അപേക്ഷകര്‍ക്കും കുട്ടികളുള്ള ദമ്പതികള്‍ക്കുമൊക്കെ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു.

പെര്‍മനന്റ് ടി എസ് ബിയും ബാങ്ക് ഓഫ് അയര്‍ലണ്ടും അടുത്തിടെ വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു.ഫിനാന്‍സ് അയര്‍ലണ്ടും കര്‍ശനമായ നെറ്റ് ഡിസ്പോസിബിള്‍ വരുമാന ആവശ്യകതകള്‍ ഏര്‍പ്പെടുത്തി.ഐ സി എസ് മോര്‍ട്ട്ഗേജും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവന്റ് മണിയും ഫിനാന്‍സ് അയര്‍ലണ്ടും മോര്‍ട്ട്ഗേജ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു.

മിക്ക ബാങ്കുകളും മറ്റ് വായ്പാ ദാതാക്കളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അവരുടെ നെറ്റ് ഡിസ്പോസിബിള്‍ വരുമാന അലവന്‍സുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ബ്രോക്കര്‍ മൈക്കല്‍ ഡൗലിംഗ് പറയുന്നു.ചില ദാതാക്കള്‍ അവരുടെ നിശ്ചിത നിരക്കിനേക്കാള്‍ 2 ശതമാനം പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. കടം വാങ്ങുന്നയാള്‍ക്ക് ഇത് നേരിടാന്‍ കഴിയുമോ എന്നറിയാന്‍ മറ്റ് സമ്മര്‍ദ്ദ പരിശോധനകളുമുണ്ടാകും.

Advertisment