Advertisment

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ‘അന്ത്യാഞ്ജലിയര്‍പ്പിച്ച്’ രാജവാഴ്ച വിരുദ്ധര്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : ബ്രിട്ടീഷ് രാജ്ഞിയുടെ അന്ത്യത്തോടെ രാജവാഴ്ചയ്ക്ക് അവസാനമാകുമോ..? രാജഭരണ വിരുദ്ധര്‍ ആഗ്രഹിക്കുന്നത് അതു തന്നെയാണ്. ഇതിന്റെ പ്രതീകാത്മക സൂചനയായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആര്‍. ഐ.പി. എന്ന് ആലേഖനം ചെയ്ത ശവപ്പെട്ടി ഡബ്ലിന്‍ സിറ്റി സെന്ററിലെ ലിഫി നദിയിലേക്ക് എറിഞ്ഞാണ് രാജവാഴ്ചയ്ക്കെതിരായ പ്രതിഷേധം ഇവര്‍ അറിയിച്ചത്.ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം ലണ്ടനില്‍ നടന്ന സമയത്താണ് ഡബ്ലിനില്‍ ഈ പ്രതിഷേധം നടന്നത്.

Advertisment

publive-image

1897ല്‍ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശനത്തിനിടെ ഡബ്ലിനില്‍ മുന്‍ സോഷ്യലിസ്റ്റ് നേതാവ് ജെയിംസ് കനോലി സമാനമായ പ്രതിഷേധം നടത്തിയിരുന്നു. അന്നത്തെ പ്രവര്‍ത്തനത്തിന്റെ പുനരാവിഷ്‌കരണമാണ് ഇന്നലെ നടന്നതെന്ന് ആന്റി ഇംപീരിയലിസ്റ്റ് ആക്ഷന്‍ അയര്‍ലണ്ട് പറഞ്ഞു.

ലണ്ടനില്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ ലോകനേതാക്കള്‍ക്കൊപ്പം പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പങ്കെടുത്തിരുന്നു. ഇതിനെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു.ഭരണവര്‍ഗത്തിന്റെ ഇംഗ്ലീഷ് രാജവാഴ്ചയുടെ കടുത്ത ആരാധനയാണിത് കാണിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.രാജ്ഞിയുടെ ശവസംസ്‌കാര ദിനത്തില്‍ ത്രിവര്‍ണ പതാക പകുതി താഴ്ത്തിയതിനെയും ഇവര്‍ വിമര്‍ശിച്ചു.

Advertisment