ഡബ്ലിന്‍ : ഇടത്തരം വരുമാനക്കാരെ സഹായിക്കുന്നതിനായി വരുമാന നികുതി 30%മാക്കുമെന്ന ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും വാക്കാകുമോ…ഈ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.ഒരു മില്യണ്‍ ആളുകള്‍ക്ക് പ്രയോജനകരമാകുന്ന ഓപ്ഷനാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് വരദ്കര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ ആശ്വാസം കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇതുള്‍പ്പെടുകയില്ലെന്ന വിവരമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
തന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാത്തതിന്റെ പേരില്‍ ആരുമായും വഴക്കിനില്ലെന്ന് ഉപപ്രധാനമന്ത്രി ലിയോവരദ്കര്‍ പ്രഖ്യാപിച്ചതിനെ ഒരു മുന്‍ കൂര്‍ ജാമ്യമെടുക്കലായാണ് ആളുകള്‍ കാണുന്നത്.ഇത് പരിഗണിക്കണമെന്ന താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മില്യണ്‍ ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഓപ്ഷനാണിതെന്നും താന്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഇതിന്റെ പേരില്‍ വഴക്കിനില്ല- വരദ്കര്‍ വ്യക്തമാക്കി.ഫലത്തില്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് അത്താഴമില്ലെന്ന് പറയുന്ന തീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.
ഈ പുതിയ ടാക്് ഓപ്ഷനില്‍ ഉദ്യോഗസ്ഥര്‍ വലിയ മെറിറ്റ് കാണുന്നില്ലയെന്നതാണ് പ്രശ്നം.വരുമാനത്തിന്റെ വ്യത്യസ്ത തലങ്ങളിലായി ഇതിനകം എട്ട് വ്യത്യസ്ത നികുതി നിരക്കുകളുണ്ട്. അതിനിടയില്‍ ഒമ്പതാമത് മറ്റൊരു സ്‌കീം കൂടി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ താല്‍പ്പര്യമില്ല.നികുതി സമ്പ്രദായത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായമുണ്ട്.
ഉയര്‍ന്ന നികുതി നിരക്കിന്റെ 40ശതമാനമെന്ന പ്രവേശന പോയിന്റ് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.എന്നാല്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇവര്‍ പറയുന്നു.