Advertisment

എലിസബത്തിന്റെ ചെങ്കോലിലെ വജ്രം തിരികെ വേണം: ദക്ഷിണാഫ്രിക്ക

author-image
athira kk
Updated On
New Update

ജോഹാന്നസ്ബര്‍ഗ്: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സ്ഥാനചിഹ്നമായിരുന്ന ചെങ്കോലിനെ അലങ്കരിക്കുന്ന കള്ളിനന്‍ എന്ന വജ്രം തിരിച്ചുകിട്ടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.

Advertisment

publive-image

ലോകത്തെ ഏറ്റവും വലിയ ക്ളിയര്‍ കട്ട് വജ്രമാണ് 'ഗ്രേറ്റ് സ്ററാര്‍ ഓഫ് ആഫ്രിക്ക' എന്നറിയപ്പെടുന്ന കള്ളിനന്‍. 1905~ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്ത വജ്രത്തില്‍നിന്ന് മുറിച്ചെടുത്തതാണിത്. ഒമ്പതു വജ്രങ്ങളാണ് ഇതില്‍നിന്ന് നിര്‍മിച്ചത്. അതില്‍ ഏറ്റവും വലുതാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലില്‍ സ്ഥാപിച്ചത്.

530.4 കാരറ്റ് ഭാരവും വെള്ളത്തുള്ളിയുടെ ആകൃതിയുമുള്ള വജ്രം കുരിശിനൊപ്പമാണ് ചെങ്കോലില്‍ ചേര്‍ത്തുവച്ചിരിക്കുന്നത്. ഈ ചെങ്കോല്‍ കിരീടധാരണ ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്ന ഒരു വിശിഷ്ട വസ്തുവാണ്.

ബ്രിട്ടീഷ് കുടുംബത്തിന്റെ കൈവശമുള്ള നിരവധി വജ്രങ്ങള്‍ അതത് രാജ്യങ്ങളിലേക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നമാണ് രാജ്ഞിയുടെ കിരീടത്തിലുള്ളത്. ഈ കിരീടം കോഹിന്നൂര്‍ സഹിതം ചാള്‍സിന്റെ ഭാര്യ കാമില്ലയ്ക്കു ലഭിക്കുമെന്നാണ് വിവരം.

Advertisment