എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടന്‍ വിട നല്‍കി

author-image
athira kk
Updated On
New Update

ലണ്ടന്‍: ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് രാജാധികാരി എന്ന റെക്കോഡുമായി എലിസബത്ത് രാജ്ഞിക്ക് രാജ്യം വിട നല്‍കി.
publive-image
ലണ്ടനിലെ വെസ്ററ്മിന്‍സ്ററര്‍ ആബിയിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. മൃതദേഹമടങ്ങിയ പേടകം ആചാര ബഹുമതികളോടെ വെസ്ററ്മിന്‍സ്റററിലെ ആബിയിലെത്തിച്ചു. രാജ്ഞിക്ക് അന്ത്യാഞ്ജലി നല്‍കുന്ന ചടങ്ങില്‍ ലോകനേതാക്കളും യൂറോപ്യന്‍ രാജകുടുംബങ്ങളും പങ്കെടുത്തു. സംസ്കാരത്തോടെ 11ദിവസം നീണ്ടുനിന്ന ദേശീയ ദുഃഖാചരണത്തിന് സമാപനമായി. മൃതദേഹം വെല്ലിങ്ടണ്‍ ആര്‍ച്ചിലെത്തിച്ച് കിങ് ജോര്‍ജ് ആറാമന്‍ ചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനു സമീപം രാജ്ഞിക്ക് അന്ത്യവിശ്രമം.

Advertisment

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അടക്കം ഇരുനൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. രാഷ്ട്രീയകാരണങ്ങളാല്‍ റഷ്യ, ബെലറൂസ്, അഫ്ഗാനിസ്താന്‍, മ്യാന്മര്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ബ്രിട്ടനില്‍ 57 വര്‍ഷത്തിനു ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്കാരച്ചടങ്ങാണിത്. രണ്ടാം ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്ററന്റ് ചര്‍ച്ചിലിന്റെ നിര്യാണശേഷം ബ്രിട്ടന്‍ ദേശീയ സംസ്കാരച്ചടങ്ങ് നടത്തുന്നത് എലിസബത്ത് രാജ്ഞിക്കുവേണ്ടിയാണ്.

Advertisment