New Update
ടെഹ്റാന്‍: ഹിജാബ് ധരിച്ചതു ശരിയായില്ലെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ ഹിജാബ് അഴിച്ചും മുടി മുറിച്ചും സ്ത്രീകളുടെ പ്രതിഷേധം.
Advertisment
ഈയാഴ്ച ആദ്യമാണ് തല മുഴുവന്‍ മൂടിയില്ലെന്നാരോപിച്ച് മഹ്സ അമീനി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്ററിനു പിന്നാലെ കോമയിലായ യുവതി ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.
ഇറാനില്‍ ഏഴുവയസു തൊട്ട് പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കണമെന്നാണ് നിയമം. മാത്രമല്ല, വളരെ നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം.