വേറിട്ടൊരാഘോഷമായി പ്രൊസ്പേര്‍ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാനുഭവം

author-image
athira kk
Updated On
New Update

ഡാളസ് : പ്രോസ്‌പെര്‍ മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വേറിട്ട ഒരു അനുഭവമായി മാറി. സെപ്റ്റംബര്‍ 18 ഞായറാഴ്ച ആര്‍ട്ടിസിയ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ ഓണാഘോഷത്തില്‍ പ്രോസ്പെറിലും പരിസരപ്രദേശങ്ങളിലും പാര്‍ക്കുന്ന നൂറിലധികം മലയാളികള്‍ പങ്കെടുത്തു. ലീനസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ  പരിപാടികള്‍ എല്ലാം തന്നെ കേരളത്തനിമ ഒട്ടും ചോര്‍ന്നു പോകാത്തവ ആയിരുന്നു. പ്രൊഫസര്‍ ഡോ. കെ ബാലകൃഷ്ണന്‍, പ്രവീണ ടീച്ചര്‍, രമ്യ അഭിലാഷ്, അഞ്ചു ജിബിന്‍സ് എന്നിവര്‍ ഒരുക്കിയ അത്തപ്പൂക്കളം ഏറെ മനോഹരമായിരുന്നു.

Advertisment

publive-image

തിരുവാതിര, ഓണപ്പാട്ടുകള്‍, നൃത്തങ്ങള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയെല്ലാം, കൂടി വന്നവരില്‍ ഏറെ ആഹ്ലാദം ഉളവാക്കി. പുണ്യ, ജെനി, അലീന, ധന്യ, അനു, ഡിറ്റി, അനഘ, സീമ, ഹിമ അഭിലാഷ്,ഹന്ന യോഹന്നാന്‍, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ എല്ലാ കലാവിരുന്നും ഏറെ ശ്രദ്ധിക്കപ്പെട്ടു ജിബിന്‍സ് ഇടുക്കി, അഭിലാഷ് വലിയ വളപ്പില്‍, ബിനോയ് കിടിലം, രാജപുരം അജീഷ്, ജെറി അത്തോളി, കൊഴുമല്‍ ശ്യാം,സജി തൃക്കൊടിത്താനം സാമുവല്‍ പനവേലി എന്നിവരുടെ നിസ്വാര്‍ത്ഥ സേവനം ഈ പരിപാടികള്‍ ഏറെ മനോഹരമാക്കുന്നതിന് സഹായകരമായി. മലയാളത്തനിമ ഒട്ടും ചോര്‍ന്നു പോകാതെ ഒരുക്കിയ ഓണസദ്യ ഏറെ ഹൃദ്യമായിരുന്നു. പങ്കെടുത്ത ഏവരോടും സംഘാടകര്‍ നന്ദി അറിയിച്ചു.

Advertisment