മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്തടിഞ്ഞ ഇരുനൂറിലധികം തിമിംഗലങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നിഷ്ഫലമായി. മിക്കവയും ചത്തൊടുങ്ങി.
/sathyam/media/post_attachments/IFH1CQIZotJlrZMg4SFZ.jpg)
തണുത്തുറഞ്ഞ കടല്‍ കരയുമായി സന്ധിക്കുന്നിടത്താണ് തിമിംഗലങ്ങള്‍ കൂട്ടമായി വന്നടിഞ്ഞത്. തീരത്തോട് ചേര്‍ന്ന് ഭക്ഷണം ലഭിച്ചതിനാലാകാം അവ ഇവിടേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഏകദേശം 35 എണ്ണമാണ് ഇനി ജീവനോടെ ശേഷിക്കുന്നത്. ഇവയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു.
രണ്ടുവര്‍ഷം മുമ്പ് സമീപത്തുള്ള മക്വാരി ഹാര്‍ബറില്‍ 500 പൈലറ്റ് തിമിംഗലങ്ങള്‍ കുടുങ്ങിയിരുന്നു. ടാസ്മാനിയയിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ ദിവസങ്ങളോളം ശ്രമിച്ചിട്ടും അവയില്‍ 300 എണ്ണവും ചത്തു.