New Update
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ഫോള്‍ക്ക് ഫെസ്ററായ മ്യൂണിക്കിലെ ഒക്ടോബര്‍ ഫെസ്ററിന്റെ ആരവത്തിനിടയില്‍ മാവേലിനാടിന്റെ പൂവിളിയുമായി മ്യൂണിക്ക് മലയാളികള്‍ കെങ്കേമമായി തിരുവോണം ആഘോഷിക്കുന്നു.
Advertisment
/sathyam/media/post_attachments/JJWrVagMCS82uCSq448F.jpg)
മ്യൂണിക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് ( ശനി) വില്ലി ഗ്രാഫ് ഗിംനാസ്യം സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് (Borschtallee 26, 80804 Meunich) പരിപാടികള്‍ അരങ്ങേറുന്നത്. ഉച്ചയ്ക്ക് 11 മണിയ്ക്ക് ഓണസദ്യയോടെ ആഘോഷത്തിന് തുടക്കമാവും.
മ്യൂണിക്കിലെ മലയാളികള്‍ ഒത്തുചേരലിനായി കൈകോര്‍ക്കുമ്പോള്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ മേളക്കൊഴുപ്പോടെ ഇക്കൊല്ലത്തെ ആഘോഷം അതിഗംഭീരമാക്കാനാണ് സംഘാടകരുടെ ശ്രമം. ആഘോഷത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us