ബര്‍ലിന്‍: ജര്‍മനിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടുതല്‍ ചെലവേറിയതാവും.
2023 മുതലായിരിയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ബൈട്രാഗ് കൂടുന്നത്. അധിക സംഭാവനയിലൂടെ ഖജനാവിലെ സാമ്പത്തിക വിടവ് നികത്താനാണ് ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹിന്റെ നീക്കം.
ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 17 ബില്യണ്‍ യൂറോയുടെ കമ്മി വന്നതാണ് പ്രീമിയം കൂട്ടാന്‍ കാരണം. ഇതനുസരിച്ച് ഇന്‍ഷ്വര്‍ ചെയ്തയാള്‍ അധിക സംഭാവനയായി 0.3% കൂടുതല്‍ നല്‍കണം. ഇതില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് മൊത്തം റെസ്ക്യൂ പാക്കേജിന്റെ ഏകദേശം 10 ശതമാനം വരും.
വെള്ളിയാഴ്ച ബുണ്ടെസ്ററാഗില്‍ ചര്‍ച്ച പ്രകാരം നിലവില്‍ മൊത്ത ശമ്പളത്തിന്റെ 14.6 ശതമാനം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിക്കാണ്. ഇതാണ് പൊതുവായ സംഭാവന നിരക്ക്.എന്നാല്‍ ശരാശരി, അധിക സംഭാവന 1.3 ശതമാനമാണ്. പക്ഷെ 2023 മുതല്‍ ~ 0.3 ശതമാനം പോയിന്റുകളില്‍ തൊഴിലുടമ പകുതിയും ജീവനക്കാരന്‍ ബാക്കി പകുതിയും നല്‍കേണ്ടി വരും.
ഉദാഹരണത്തിന് ഇന്‍ഷ്വര്‍ ചെയ്തയാള്‍ മൊത്ത ശമ്പളം പ്രതിമാസം 4,000 യൂറോ ആണെങ്കില്‍ ഇന്‍ഷുറന്‍സിനായി പ്രതിവര്‍ഷം 70 യൂറോ കൂടുതല്‍ നല്‍കേണ്ടിവരും. 3,000 യൂറോയ്ക്ക് ഏകദേശം 55 യൂറോയും 3,500 യൂറോയില്‍ ഏകദേശം 63 യൂറോയും അധികമായി നല്‍കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.