New Update
ലണ്ടന്‍: ഹിജാബ് ധരിച്ചത് ശരിയായില്ലെന്നാരോപിച്ച് ഇറേനിയന്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം യൂറോപ്പിലേക്കും വ്യാപിക്കുന്നു.
Advertisment
കസ്ററഡിയില്‍ മരിച്ച മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ ചിത്രങ്ങളുമായി ലണ്ടനിലും പാരിസിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇരു നഗരങ്ങളിലെയും ഇറാന്‍ എംബസികളിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകര്‍ അതിക്രമിച്ചു കടക്കാനും ശ്രമം നടത്തി. ഇവരെ പോലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു.
ലണ്ടനിലെ ഇറേനിയന്‍ എംബസിക്കു പുറത്തുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റു. 13 പ്രക്ഷോഭകരെ അറസ്ററ് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസവും പാരിസിലെ ട്രോകാഡെറോ സ്ക്വയറില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.