New Update
ബാഴ്സലോണ: കൊളംബിയന്‍ പോപ് ഗായിക ഷക്കീറയെ വിചാരണ ചെയ്യാന്‍ സ്പാനിഷ് കോടതിയുടെ ഉത്തരവ്. നികുതി വെട്ടിപ്പ് കേസിലാണ് നടപടി.
Advertisment
ആറ് കേസുകളാണ് പ്രോസിക്യൂഷന്‍ ഷക്കീറയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ എട്ട് വര്‍ഷത്തിലധികം തടവും ഏകദേശം 2.4 കോടി ഡോളര്‍ പിഴയും ശിക്ഷ ലഭിക്കാം.
2012 നും 2014 നും ഇടയില്‍ 1.47 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആരോപണം. എന്നാല്‍, നികുതി വെട്ടിപ്പ ആരോപിക്കപ്പെടുന്ന വര്‍ഷങ്ങളില്‍ താന്‍ പകുതിയില്‍ താഴെ സമയം മാത്രമാണ് സ്പെയിനില്‍ ചെലവഴിച്ചതെന്നാണ് ഷക്കീറ വാദിക്കുന്നത്.