ലണ്ടന്‍: ലോക പ്രശസ്തമായ ടൈറ്റാനിക് കപ്പല്‍ അപകടത്തില്‍പ്പെടും മുന്‍പ് മുന്നറിയിപ്പ് നല്‍കിയ എസ്.എസ്. മെസബ എന്ന കപ്പലിന്റെ അവശിഷ്ടം ഐറിഷ് കടലില്‍ കണ്ടെത്തി.
1912 ഏപ്രിലില്‍ അറ്റ്ലാന്റിക് സമുദ്രം കടക്കുകയായിരുന്ന ഈ വ്യാപാര കപ്പലില്‍നിന്ന് മഞ്ഞുമലയെക്കുറിച്ച് ടൈറ്റാനിക്കിലേക്കു വയര്‍ലെസ് സന്ദേശം പോയിരുന്നു. എന്നാല്‍, ഇതിനു പ്രകിതകരണമൊന്നും ലഭിച്ചിരുന്നില്ല.
ഒരിക്കലും മുങ്ങില്ലെന്ന് കരുതിയ ടൈറ്റാനിക് കപ്പല്‍ കന്നിയാത്രയില്‍ 1912 ഏപ്രില്‍ 14ന് രാത്രി മഞ്ഞുമലയില്‍ ചെന്നിടിക്കുകയും പിറ്റേന്ന് പൂര്‍ണമായും മുങ്ങിത്താഴുകയുമായിരുന്നു.
1918ലെ ഒന്നാം ലോകയുദ്ധത്തില്‍ ടോര്‍പ്പിഡോ ആക്രമണത്തിലാണ് മെസബ മുങ്ങിപ്പോയത്. അതുവരെ വ്യാപാരക്കപ്പലായി തുടരുകയായിരുന്നു. അത്യാധുനിക മള്‍ട്ടിബീം സോണാര്‍ ഉപയോഗിച്ച് ബ്രിട്ടനിലെ ബാംഗോര്‍ യൂനിവേഴ്സിറ്റി ഗവേഷകരാണ് മെസബയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.