New Update
ബര്‍ലിന്‍: ജര്‍മ്മനിയില്‍ ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളില്‍ രണ്ടെണ്ണം 2023 ഏപ്രില്‍ വരെ സ്ററാന്‍ഡ്ബൈയില്‍ സൂക്ഷിക്കും, കാരണം രാജ്യം മറ്റ് ബദല്‍ ഊര്‍ജ്ജ ശ്രോതസിനായി നെട്ടോട്ടമോടുമ്പോള്‍ നിലവിലെ വിതരണങ്ങള്‍ ശൈത്യകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ബവേറിയയിലെ ഇസര്‍ ആണവ നിലയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആണവോര്‍ജ്ജം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ജര്‍മ്മനി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
Advertisment
എന്നാല്‍ ജര്‍മ്മനിയുടെ ശേഷിക്കുന്ന മൂന്ന് ആണവ നിലയങ്ങളില്‍ രണ്ടെണ്ണം ഏപ്രില്‍ വരെയെങ്കിലും പ്രവര്‍ത്തിപ്പിക്കുമെന്ന് ജര്‍മ്മനി സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ചൊവ്വാഴ്ച പറഞ്ഞു.