റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കുള്ള വാതക പൈപ്പ്ലൈനില്‍ ചോര്‍ച്ച

author-image
athira kk
Updated On
New Update

ബര്‍ലിന്‍: റഷ്യയില്‍നിന്ന് ജര്‍മനിയിലെ ഗ്രിഫ്സ്വാള്‍ഡ് നഗരത്തിലേക്കുള്ള പ്രകൃതിവാതക പൈപ്പ്ലൈനുകളില്‍ രണ്ടിടത്ത് ചോര്‍ച്ച കണ്ടെത്തി. റഷ്യയില്‍നിന്നും യൂറോപ്പിലേക്കുള്ള പ്രധാന പ്രകൃതിവാതക പൈപ്പ് ലൈനുകളാണിവ. വൈബോര്‍ഗ്, ഉസ്ററ് ലുഗാ എന്നീ നഗരങ്ങളില്‍നിന്ന് ബാള്‍ട്ടിക് കടലിലൂടെയാണ് ഇത് ജര്‍മനിയിലെത്തുന്നത്.

Advertisment

publive-image

സെന്‍റ് പീറ്റേഴ്സ്ബര്‍ഗിനടുത്തുള്ള റഷ്യന്‍ തീരം മുതല്‍ വടക്കുകിഴക്കന്‍ ജര്‍മനിവരെ ബാള്‍ട്ടിക് കടലിനടിയില്‍ 1,200 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈന്‍ ശൃംഖല. ഒന്ന് കഴിഞ്ഞ ഓഗസ്ററില്‍ റഷ്യ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. പിന്നീട് ഇതുവരെയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല.

രണ്ടാം പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണം, യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യ നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ഈ രണ്ട് പൈപ്പ് ലൈനുകളും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അവ രണ്ടിലും ഇപ്പോഴും വാതകം നിറഞ്ഞിരിക്കുകയാണ്.

ചോര്‍ച്ച കണ്ടെത്തുന്നതിന് മുമ്പ് കടലിനടിയില്‍ രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി സ്വീഡിഷ് ദേശീയ ഭൂകമ്പ ശൃംഖല അറിയിച്ചു.

റഷ്യ സൃഷ്ടിച്ച ചോര്‍ച്ചയാണിതെന്നും, യൂറോപ്പിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുക്രെയ്ന്‍ പ്രസിഡന്‍റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് ആരോപിച്ചു. ചോര്‍ച്ച അട്ടിമറിയാണെന്ന് പോളണ്ടിലെയും ഡെന്‍മാര്‍ക്കിലെയും നേതാക്കളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അട്ടിമറിയാണെന്ന് സംശയിക്കുന്നതായി യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ നയ മേധാവി ജോസപ് ബൊറെല്‍, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗ് എന്നിവരും പറയുന്നു.

Advertisment