വരുമാനപരിധി 46000 യൂറോയില്‍ താഴെയുള്ളവര്‍ക്കെല്ലാം ഫ്രീ ജി പി കാര്‍ഡുകള്‍ ഏപ്രില്‍ മുതല്‍

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി 46,000 യൂറോയാക്കി ഉയര്‍ത്തി. നികുതിയ്ക്ക് ശേഷവും 46000 യൂറോയോ അതില്‍ കുറവോ വരുമാനമുള്ളവര്‍ക്കാകും ഫ്രീ ജി പി കാര്‍ഡ്് സ്‌കീമിന്റെ പ്രയോജനം ലഭിക്കുക. അടുത്ത ഏപ്രില്‍ മുതല്‍ ഫ്രീ ജി പി കാര്‍ഡുകള്‍ വിതരണം ചെയ്യും.4,30,000 സൗജന്യ ജിപി കാര്‍ഡുകളാകും വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.

Advertisment

publive-image

അടുത്ത വര്‍ഷത്തേയ്ക്ക് 23.4 ബില്യണ്‍ യൂറോയാണ് ആരോഗ്യ മേഖലയ്ക്ക് നീക്കിവെച്ചിട്ടുള്ളത്.ഇത് രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിഹിതമാണിതെന്നും മന്ത്രി പറഞ്ഞു.

ഒറ്റത്തവണ വിന്റര്‍ സഹായം

സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകള്‍ക്കും നഴ്സിംഗ് ഹോമുകള്‍ക്കും ഹോസ്പിസുകള്‍ക്കും വിന്ററില്‍ ഒറ്റത്തവണ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഇതിനായി 100മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.പ്രത്യേക വിന്റര്‍ സപ്പോര്‍ട്ടായിട്ടാകും ഈ സഹായം നല്‍കുക.

ഐവിഎഫ് ചികിത്സയ്ക്കായി 10 മില്യണ്‍ യൂറോ

അടുത്ത വര്‍ഷം ഐവിഎഫ് ചികിത്സയ്ക്കായി 10 മില്യണ്‍ യൂറോ നല്‍കും.ഈ പദ്ധതിയുടെ മാനദണ്ഡം, ഗുണഭോക്താക്കള്‍ എന്നിവയൊക്കെ ഇനിയും നിര്‍ണ്ണയിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോണെല്ലി പറഞ്ഞു.ഘട്ടംഘട്ടമായാണ് ഈ സ്‌കീം നടപ്പാക്കുക.പബ്ലിക്,പ്രൈവറ്റ് സര്‍വ്വീസുകളെയും ഇതില്‍ ഉള്‍പ്പെടുത്തും.പബ്ലിക് സര്‍വീസ് പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ വര്‍ഷങ്ങളെടുക്കും. അതിനാലാണ് പ്രൈവറ്റ് മേഖലയെയും ഈ സ്‌കീമില്‍ പങ്കാളികളാക്കുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി.

പുതിയ 2000 ജി പിമാര്‍

സ്ലെയിന്റെ കണ്‍സള്‍ട്ടന്റ് കരാര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം 2000മാക്കുമെന്നും മന്ത്രി പറഞ്ഞു.കണ്‍സള്‍ട്ടന്റുകളുമായുള്ള ചര്‍ച്ചയില്‍ വിവിധ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment