ലണ്ടന്‍ ~ ന്യൂയോര്‍ക്ക് യാത്രയ്ക്ക് ഇനി വെറും 80 മിനിറ്റ്

author-image
athira kk
New Update

ലണ്ടന്‍: ന്യൂയോര്‍ക്കിനും ലണ്ടനുമിടയിലുള്ള യാത്രയ്ക്ക് ഇനി വെറും എണ്‍പത് മിനിറ്റ് മതി. ഹൈപ്പര്‍ സ്ററിങ് എന്ന സൂപ്പര്‍സോണിക് വിമാനത്തിലാണ് ഇതു സാധ്യമാകുക. നിലവില്‍ വാണിജ്യ ആവശ്യങ്ങളില്‍നിന്നു പിന്‍വലിച്ച സൂപ്പര്‍സോണിക് വിമാനങ്ങളുടെ തിരിച്ചുവരവാണ് ഇനി കാണാന്‍ പോകുന്നത്.

Advertisment

publive-image

ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യല്‍ പാസഞ്ചര്‍ സൂപ്പര്‍സോണിക് ജെറ്റായ കോണ്‍കോര്‍ഡിനെ അപേക്ഷിച്ച് ഇരട്ടി വേഗമാണ് ഹൈപ്പര്‍ സ്ററിങ് അവകാശപ്പെടുന്നത്. കോണ്‍കോര്‍ഡ് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടോളം സര്‍വീസ് നടത്തിയ കോണ്‍കോഡിന് ഡിമാന്‍ഡ് കുറഞ്ഞത് നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടത്തോടെയാണ്. അറ്റകുറ്റപ്പണികള്‍ ചെലവ് കുതിച്ചുയരുക കൂടി ചെയ്തതോടെ 2003 ഒക്ടോബറില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂറായിരുന്നു ഈ വിമാനത്തിലെ ലണ്ടന്‍ ~ ന്യൂയോര്‍ക്ക് യാത്രാ സമയം. അന്നത്തെ കണക്കില്‍ എട്ടു ലക്ഷം രൂപ ടിക്കറ്റ് നിരക്കും ഈടാക്കിയിരുന്നു.

328 അടി നീളവും 168 അടി വീതിയുമുള്ള ഹൈപ്പര്‍ സ്ററിങ്ങിന് 170 പേരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 4,001 കിലോമീറ്റര്‍ (ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത) വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഈ കണക്കനുസരിച്ചാണ് ന്യൂയോര്‍ക്കിനും ലണ്ടനും ഇടയിലുള്ള 5,570 കിലോമീറ്റര്‍ ദൂരം 80 മിനിറ്റ് കൊണ്ട് പിന്നിടാമെന്ന വിലയിരുത്തല്‍. ബോയിംഗ് 777~ന് സാധാരണഗതിയില്‍ അത്രയും ധൂരം പിന്നിടാന്‍ 8 മണിക്കൂര്‍ വേണം.

Advertisment