New Update
കീവ്: നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വമെടുക്കാനുള്ള അപേക്ഷയില്‍ ത്വരിത ഗതിയില്‍ തീരുമാനമെടുക്കണമെന്ന് യുക്രെയ്ന്‍. റഷ്യ തങ്ങളുടെ നാല് പ്രദേശങ്ങള്‍ അവരുടെ രാജ്യത്തോടു കൂട്ടിച്ചേര്‍ത്ത സാഹചര്യത്തിലാണിതെന്നും പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
Advertisment
'നാറ്റോയിലേക്ക് ത്വരിതഗതിയിലുള്ള പ്രവേശനത്തിനായുള്ള യുൈ്രകന്റെ അപേക്ഷയില്‍ ഒപ്പുവെച്ചുകൊണ്ട് ഞങ്ങള്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പ് നടത്തുകയാണ്' വീഡിയോ പ്രസ്താവനയില്‍ സെലന്‍സ്കി പറഞ്ഞു.
നാലു പ്രദേശങ്ങള്‍ റഷ്യ കൂട്ടിച്ചേര്‍ത്തതോടെ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശത്തിന്റെ പതിനഞ്ച് ശതമാനമാണ് യുക്രെയ്നു നഷ്ടപ്പെട്ടത്.