ഐക്യ അയര്‍ലണ്ടെന്ന സ്വപ്നത്തിന് പ്രതീക്ഷയേകി പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍

author-image
athira kk
New Update

ഡബ്ലിന്‍ : ഐക്യ അയര്‍ലണ്ടെന്ന സ്വപ്നത്തിന് പ്രതീക്ഷയേകി പ്രധാന രാഷ്ട്രീയ നേതാക്കള്‍ ഒരേ സ്വരത്തില്‍. അയര്‍ലണ്ടിന്റെ ഫ്യൂച്ചര്‍ കാമ്പെയ്ന്‍ ഗ്രൂപ്പ് ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ പരിപാടിയിലാണ് ഐക്യ അയര്‍ലണ്ടിനുള്ള വിവിധ നേതാക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും മാറ്റുരച്ചത്.ഇതില്‍ ഐക്യ അയര്‍ലണ്ടുകാര്‍ക്ക് മേല്‍ക്കൈ ലഭിച്ചതും ശ്രദ്ധേയമായി.

Advertisment

publive-image

ഐക്യത്തിന് അനുകൂലമായ ചര്‍ച്ചാ ഫോറങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ഈ ഗ്രൂപ്പ്.സിന്‍ഫെയിന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡും ഉപപ്രധാനമന്ത്രിയും ഫിനഗേല്‍ നേതാവുമായ ലിയോ വരദ്കറുമടക്കമുള്ള നേതാക്കള്‍ ഐക്യം അനിവാര്യമാണെന്ന് പറയുന്നു..

രണ്ട് പ്രധാന രാഷ്ട്രീയ പ്രസംഗങ്ങള്‍ വരദ്കറിന്റെയും സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡിന്റേയും വാക്കുകളാണ് ആളുകള്‍ക്ക് ആവേശം നല്‍കിയത്.മക്‌ഡൊണാള്‍ഡ് ഐക്യമെന്ന വിഷയം ഫലപ്രദമായി ഉന്നയിച്ചപ്പോള്‍ അര്‍ഥപൂര്‍ണ്ണമായ മറുപടി നല്‍കി വരദ്കര്‍ കൈയ്യടി നേടി.ഐക്യ അയര്‍ലണ്ടിന് ശേഷവും ഈസ്റ്റ് -വെസ്റ്റ് സഹകരണം തുടരാമെന്നും വരദ്കര്‍ പറഞ്ഞു.

ഫിന ഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിനും ഐക്യത്തിനെതിരല്ലെങ്കിലും ഈ കൂട്ടായ്മയില്‍ നിന്നും മാറി നിന്നു. എന്നിരുന്നാലും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് നേരത്തേ മാര്‍ട്ടിന്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് എന്ന വാക്കില്‍ നിന്നും റിപ്പബ്ലിക് നീക്കം ചെയ്യാനാകുമെന്ന് ഗ്രീന്‍ പാര്‍ട്ടി സെനറ്റര്‍ വിന്‍സന്റ് മാര്‍ട്ടിന്‍ പറഞ്ഞു.പകരം അയര്‍ലണ്ടെന്നോ നോര്‍ത്തേണ്‍ അയര്‍ലണ്ടെന്നോ ആകാമെന്നും ഇദ്ദേഹം പറഞ്ഞു.ഓണ്ടു ലീഡര്‍ പീഡാര്‍ ടോയ്ബിനും ഇക്കാര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്്.ഈ സമ്മേളനം വലിയൊരു വഴിത്തിരിവാകുമെന്നും ടോയ്ബിന്‍ വ്യക്തമാക്കി.

അതേ സമയം,ഐക്യ അയര്‍ലണ്ടിനാഗ്രഹിക്കുന്നവരെയെല്ലാം ഒന്നിപ്പിക്കണമെന്ന് ഫിനഫാളിന്റെ ടി ഡി ജിം കല്ലഹന്‍ അഭിപ്രായപ്പെട്ടു.എസ് ഡി എല്‍ പി യുടെയും ലേബറിന്റെയും നേതാക്കളായ കോളം ഈസ്റ്റ് വുഡ് , ഇവാന ബാസിക്ക്, സിന്‍ ഫെയിന്‍ ചെയര്‍പേഴ്സണ്‍ ഡെക്ലാന്‍ കിയേനി, ഫിനഗേല്‍ ടി ഡി നീല്‍ റിച്ച്മണ്ട് എന്നിവരും ചര്‍ച്ചാ പാനലിലുണ്ടായിരുന്നു.സിന്‍ ഫെയ്‌നിന്റെ കിയേനിക്ക് പകരം മിഷേല്‍ ഒ നീല്‍ എത്തേണ്ടതായിരുന്നു, എന്നാല്‍ അസുഖം കാരണം അവര്‍ എത്തിയില്ല.

മുമ്പും വിവിധ ഇവന്റുകളില്‍ പങ്കെടുത്ത റിച്ച്മണ്ട്,ഐക്യ അയര്‍ലണ്ടിനായി തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നത് ആവേശകരമാണെന്ന് പറഞ്ഞു.ഇവാന ബേസികും ലേബറിന്റെ ഐക്യത്തിന് അനുകൂല നിലപാട് വിശദീകരിച്ചു.എസ് ഡി എല്‍ പി നേതാവ് ഈസ്റ്റ്വുഡും പാര്‍ട്ടിയുടെ അനുകൂല നിലപാടുകള്‍ വ്യക്തമാക്കി.ഐക്യത്തിന് അനുകൂലമാണെന്ന് കോം മീനി പറഞ്ഞു. ഐബെക്, ഐസിടിയു, നാഷണല്‍ വിമന്‍സ് കൗണ്‍സില്‍, ഐഎഫ്എ എന്നിവ ഉള്‍പ്പെടുന്ന സിവില്‍ സൊസൈറ്റി പാനലും ഐക്യം അനിവാര്യമാണെന്ന നിലപാട് ആവര്‍ത്തിച്ചു.

Advertisment