New Update
കാനഡ: കാനഡയിലെ ഭഗവത് ഗീത പാർക്കിനു നേരെ നടന്ന വിദ്വേഷ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉടൻ നടപടിയെടുക്കണമെന്ന് കനേഡിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Advertisment
ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റിൽ പറഞ്ഞു: "ബ്രാംറ്റണിലെ ശ്രീ ഭഗവത് ഗീത പാർക്കിൽ നടന്ന വിദ്വേഷ അക്രമത്തെ ഞങ്ങൾ അപലപിക്കുന്നു. കനേഡിയൻ അധികൃതരോടും പീൽ പൊലീസിനോടും അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കൃത്യമായ നടപടി എടുക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു."
പാർക്കിന്റെ പേരെഴുതി വച്ച ബോർഡിന് ആക്രമണത്തിൽ കേടുപറ്റി എന്ന് മേയർ പാട്രിക് ബ്രൗൺ പറഞ്ഞു.ത്തിന് ഉത്തരവിട്ടു. "ഇത്തരം അക്രമങ്ങളെ ഞങ്ങൾ വച്ചു പൊറുപ്പിക്കില്ല," അദ്ദേഹം പറഞ്ഞു. പീൽ റീജനൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ബോർഡ് നന്നാക്കാൻ പാർക്‌സ് ഡിപ്പാർട്മെന്റ് നടപടി എടുത്തിട്ടുണ്ട്.