കുവൈറ്റില്‍ 752 പേര്‍ കൂടി കൊറോണ രോഗമുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 8698 ആയി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 28, 2020

കുവൈറ്റ്: കുവൈറ്റില്‍ 752 പേര്‍ കൂടി കൊറോണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 8698 ആയി.

അവശ്യമായ ലാബ് ടെസ്റ്റുകള്‍ നടത്തിയാണ് രോഗമുക്തി നേടിയവരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

സുഖം പ്രാപിച്ചവരെ രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രികളില്‍ നിന്നും വിട്ടയക്കും.

×