കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജെസെല്‍ കാര്‍നെയ്‌റോ നയിക്കുന്ന ടീമില്‍ കഴിഞ്ഞ സീസണില്‍ തിളങ്ങിയ പ്രഭ്സുഖന്‍ ഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാര്‍, ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, രാഹുല്‍ കെ.പി തുടങ്ങിയവരെല്ലാം ഉണ്ട്.
/sathyam/media/post_attachments/2ABYSMsouvwKw4sgx3vr.webp)
കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. രാഹുല്‍, സഹല്‍ എന്നിവരെ കൂടാതെ ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിപിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍.
ഒക്ടോബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെകിരായ മത്സരത്തിന്റെ തയ്യാറെടുപ്പിലാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്‌റ്റേഴ്‌സ് ടീം.
കിരീടം നേടുകയെന്ന സ്വപ്നവുമായാണ് തങ്ങള്‍ പുതിയ സീസണിലേക്കുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം:
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കാര്‍നെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
മധ്യനിര: ജീക്സണ്‍ സിങ്, ഇവാന്‍ കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്സണ്‍ സിങ്.
മുന്നേറ്റ നിര:
ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്തോലോസ് ജിയാനോ,ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us