Advertisment

ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനു കാരണം ഇന്ത്യന്‍ മരുന്ന്!

author-image
athira kk
New Update

ന്യൂയോര്‍ക്: ഇന്ത്യന്‍ കമ്പനി നിര്‍മിച്ച മരുന്ന കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന് ലോകാരോഗ്യ സംഘടന.

Advertisment

publive-image

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ചുമയ്ക്ക് നല്‍കിയ മരുന്നാണ് കുട്ടികളില്‍ വൃക്ക തകരാറിനും തുടര്‍ന്ന് മരണത്തിനും കാരണമായതെന്നാണ് ആരോപണം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് കഫ് സിറപ്പുകളാണ് ഗുരുതര പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതായി സംശയിക്കപ്പെടുന്നത്.

ഇവരുടെ പ്രൊമേത്തസിന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്, മേക്കോഫ് ബേബി കഫ് സിറപ്, മാഗ്രിപ് എന്‍കോള്‍ഡ് സിറപ് എന്നിവയാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. ഇവയില്‍ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണകാരണമായി വിലയിരുത്തപ്പെടുന്നത്. അപകടകരമായ ഡയറ്റ്തലിന്‍ ഗൈ്ളകോള്‍, എഥിലിന്‍ ഗൈ്ളകോള്‍ എന്നിവ കഫ് സിറപ്പില്‍ കണ്ടെത്തിയതായും ഡബ്ള്യു.എച്ച്.ഒ ആരോപിച്ചു.

Advertisment