വാഷിങ്ടണ്‍: അപകടകാരികളായ ഛിന്നഗ്രഹങ്ങളില്‍നിന്ന് ഭൂമിയെ രക്ഷിക്കുക എന്ന പരീക്ഷണത്തിന്റെ ഭാഗമായി നാസ നടത്തിയ ഡാര്‍ട്ട് വിക്ഷേപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
/sathyam/media/post_attachments/DpUEP5yuzkM7JPIsVajP.jpg)
ഡാര്‍ട്ട് ഇടിച്ചു തെറിപ്പിച്ച ഛിന്നഗ്രഹത്തിന് ഇടിയുടെ ആഘാതത്തില്‍ പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമാുള്ള വാല്‍ ദൃശ്യമായിട്ടുണ്ട്. ഛിന്നഗ്രഹത്തിന്റെ തന്നെ അവശിഷ്ടങ്ങളാണ് ജ്വലിക്കുന്ന വാലായി മാറിയത്. ചിലിയില്‍ സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപാണ് ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്നഗ്രഹമായ ദിമോര്‍ഫോസിനെയാണ് നാസയുടെ ഡാര്‍ട്ട് ഉപഗ്രഹം ഇടിച്ചത്. ദൗത്യം ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.