Advertisment

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍

author-image
athira kk
New Update

ലണ്ടന്‍: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍, ഇതു നേരിടാന്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിന് ഒപെക് രാജ്യങ്ങള്‍ തീരുമാനമെടുത്തു.

Advertisment

publive-image

പ്രതിദിനം 20 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുന്നത്. കോവിഡ് കാലഘട്ടത്തിനു ശേഷം ആദ്യമായാണ് ഇത്രയും ഭീമമായ വെട്ടിക്കുറവ്. ഇതുവഴി ഡിമാന്‍ഡ് വര്‍ധിക്കുകയും വില കൂടുകയും ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍.

എണ്ണ ഉത്പാദനം കുറയ്ക്കരുതെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ഥന അവഗണിച്ചാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത മാസം ഇതു പ്രാബല്യത്തില്‍ വരും.

Advertisment