ചൈന ഡബ്ലിനില്‍ പോലീസ് സ്റ്റേഷന്‍ തുറന്നു, ചൈനീസ് പോലീസ് കാനഡയുള്‍പ്പടെ 54 രാജ്യങ്ങളില്‍

author-image
athira kk
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലും കാനഡയിലും അടക്കം വിവിധ രാജ്യങ്ങളിലായി ചൈന 54 പോലീസ് സ്റ്റേഷനുകള്‍ തുറക്കുന്നു. ഓവര്‍സീസ് പോലീസ് സര്‍വ്വീസ് സ്റ്റേഷനുകളെന്ന പേരില്‍, ചൈനീസ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കുന്നതിനും കോണ്‍സുലര്‍ സ്വഭാവമുള്ള മറ്റ് ജോലികളുമടക്കമുള്ള വിദേശ ഫുഷു നിവാസികളുടെ വര്‍ധിച്ചുവരുന്ന ഭരണപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായാണ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Advertisment

publive-image

വിദേശ ചൈനക്കാര്‍ ഉള്‍പ്പെടുന്ന എല്ലാത്തരം നിയമവിരുദ്ധവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനും ഇത്തരം പോലീസ് സ്റ്റേഷനുകള്‍ ലക്ഷ്യമിടുന്നു. ഓണ്‍ലൈനിലും ഇവ പ്രവര്‍ത്തിക്കും.

ഡബ്ലിന് പുറമേ കാനഡയില്‍ മൂന്ന് പോലീസ് സ്റ്റേഷനുകളും തുറന്നിട്ടുണ്ട്.ഏഷ്യന്‍ മനുഷ്യാവകാശ സംഘടനയായ സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.ഇവിടെ സര്‍വീസ് സ്റ്റേഷനുകള്‍’ എന്ന പേരില്‍ ഫുഷൂ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയ്ക്കാണ് ഇവയുടെ ഓപ്പറേഷന്റെ ചുമതല. അഞ്ച് ഭൂഖണ്ഡങ്ങളിലും പോലീസ് സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതാത് രാജ്യങ്ങളുടെ അനുമതി തന്ത്രപൂര്‍വ്വം നേടിയ ശേഷമാണ് ചൈന ഈ നടപടിയ്ക്ക് മുതിര്‍ന്നത്.

ഒരു മനുഷ്യാവകാശ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ജോലി തേടി മറ്റു രാജ്യങ്ങളില്‍ എത്തിയ ചൈനീസ് പൗരന്മാരെ, കൂടുതലും ബീജിംഗിന് ആഗ്രഹിക്കുന്ന താത്പര്യമുള്ള രാഷ്ട്രീയ ‘വിമതരെ’ ചൈനയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് പോലീസ് എത്തിയിരിക്കുന്നതത്രെ.ഇവരെ കണ്ടെത്താനായി രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈന വിദേശ ”പോലീസ് സ്റ്റേഷനുകളുടെ” ഒരു ശൃംഖല തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്സ് പുറത്തുവിട്ട അന്വേഷണമനുസരിച്ച്, വഞ്ചന, കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട ശേഷം ചൈന വിട്ടുപോന്നവരെ തേടിയുള്ള ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും.ഇത്തരത്തില്‍ 230,000 ചൈനീസ് പൗരന്മാരെ 2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി പോലീസ് ഓപ്പറേഷനുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്..
ഫോക്സ് ഹണ്ട് എന്ന കോഡ് നാമത്തിലുള്ള പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡബ്ലിന്‍ നഗരത്തിലെ കേപ്പല്‍ സ്ട്രീറ്റിലടക്കം പോലീസ് സ്റ്റേഷനുകള്‍ തുറന്നിരിക്കുന്നത്.

Advertisment