New Update
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ പെട്രോള്‍ സ്റേറഷനില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. എട്ടുപേര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
ഡൊനെഗലിലെ ക്രസ്ളോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പെട്രോള്‍ സ്റേറഷനില്‍ പടര്‍ന്ന തീ സമീപത്തെ അപ്പാര്‍ട്മെന്റ് കെട്ടിടത്തിലേക്കും പടരുകയായിരുന്നു. അഗ്നിബാധയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പലരും കുടുങ്ങിപ്പോയിരുന്നു.
കെട്ടിടത്തിലെ കടകളും പോസ്റ്റ് ഓഫീസുകളുമെല്ലാം കത്തിനശിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്ററുകളിലാണ് ആശുപത്രിയിലെത്തിച്ചത്.