New Update
പാരിസ്: എയര്‍ ഫ്രാന്‍സിന്റെയും വിമാന നിര്‍മാതാക്കളായ എയര്‍ബസിന്റെയും അധികൃതരെ ബ്രസീലില്‍ വിചാരണ ചെയ്യുന്നു. 2009ല്‍ ബ്രസീലില്‍ 228 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തവുമായി ബന്ധപ്പെട്ടാണ് നിയമ നടപടികള്‍.
Advertisment
പൈലറ്റുമാരുടെ പരിശീലനക്കുറവ്, വേഗ നിയന്ത്രണ സംവിധാനത്തിലെ പിശക് തുടങ്ങിയവയുടെ പേരിലാണ് കേസുകള്‍ രജിസ്ററര്‍ ചെയ്തിരിക്കുന്നത്.
റിയോ ഡെ ജനീറോയില്‍നിന്ന് പാരിസിലേക്ക് പറന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിലാണ് തകര്‍ന്നു വീണത്. ശക്തമായ കാറ്റുള്ള പ്രദേശത്തെത്തിയതോടെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചതായിരുന്നു അപകട കാരണം.