Advertisment

വ്യാവസായിക രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 10,000 കോടി എവിടെ: ആഫ്രിക്ക ചോദിക്കുന്നു

author-image
athira kk
New Update

കെയ്റോ: സമ്പന്ന രാജ്യങ്ങളുടെ വ്യാവസായിക വളര്‍ച്ച കാരണം പാരിസ്ഥിതിക ബുദ്ധിമുട്ട് നേരിടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന പതിനായിരം കോടി ഡോളറില്‍ ഒരു ചില്ലി പോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ യോഗത്തില്‍ കുറ്റപ്പെടുത്തല്‍.

Advertisment

publive-image

2009ല്‍ കോപന്‍ഹേഗനില്‍ ചേര്‍ന്ന യോഗമാണ് കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങള്‍ മറികടക്കാന്‍ 10,000 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നത്. കാലാവസ്ഥ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഈജിപ്തിലെ ഗിസയില്‍ ഒത്തുചേര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പതിനായിരം കോടി ഡോളര്‍ എന്നത് ആവശ്യമായതിന്റെ ചെറിയ ഭാഗം പോലുമാകാതിരുന്നിട്ടും ഒന്നും നല്‍കാന്‍ ആരും സന്നദ്ധമായില്ലെന്ന് ഈജിപ്തിന്റെ പ്രതിനിധി വായില്‍ അബൂമാജിദ് പറഞ്ഞു.

 

Advertisment