ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം പ്രശംസനീയം: ഫാ. ഡേവിസ് ചിറമേൽ

author-image
athira kk
Updated On
New Update

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും വേറിട്ട മുഖമായിരുന്നു . ആലംബഹീനരായ രോഗികൾക്ക് സഹായം എത്തിക്കുക , നിർധനരായ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് സഹായം നൽകുക , വീടില്ലാത്തവർക്ക് വീടുവച്ചു നൽകുക തുടങ്ങിയ സത്കർമ്മങ്ങൾ സംഘടനയുടെ ആരംഭ കാലം മുതൽ ചെയ്തു ചെയ്തു വന്നിരുന്നു.

Advertisment

publive-image

വിശക്കുന്നവനു ഒരു നേരം ഭക്ഷണമെത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി പുറപ്പെട്ട ഫാ. ഡേവിസ് ചിറമേലിന്റെ 'ഹംഗർ ഹണ്ട് 'എന്ന മാനവിക പദ്ധതിയുടെ സഹകാരിയും അമേരിക്കൻ അംബാസിഡറുമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി മുഖ്യമായും സഹകരിച്ചുള്ള ചാരിറ്റി പ്രവർത്തനത്തിലാണ് ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക, ന്യൂ യോർക്ക് .

ഇന്ത്യാ കാത്തലിക് അസോയിയേഷൻ ഓഫ് അമേരിക്കയുടെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനത്തിന്റെ തുടർച്ച ചിറമേൽ അച്ചന്റെ 'ഹംഗർ ഹണ്ട് @ ഡോർ ' എന്ന നൂതന പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് .സദ്യാലയങ്ങളിലും ഭക്ഷണ ശാലകളിലും മറ്റും അധികം വരുന്ന ഭക്ഷണം യഥാസമയം ശേഖരിച്ചു അഗതി മന്ദിരങ്ങളിലും അശരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതാണീ നൂതന പദ്ധതി. അതോടൊപ്പം, കേരളത്തിൽ അങ്ങോള ഇങ്ങോളമുള്ള അഗതിമന്ദിരങ്ങൾക്കു ഗ്രോസറിയും എത്തിക്കുന്നു. ഭക്ഷണത്തിന്റെ വില അറിയാത്ത മലയാളിക്ക് ഒരു പുതിയ പാഠമാണ് ചിറമേലച്ചന്റെ ഈ പദ്ധതി . 'വിശപ്പിന്റെ വിലയരിഞ്ഞവനേ , വിശക്കുന്നവനെ സഹായിക്കാനാവൂ ' എന്ന് അച്ചന്റെ അനുഭവ സാക്ഷ്യം .

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഈസ്റ്റർ ദിനാഘോഷത്തിൽ വച്ച് റോക്ക് ലാൻഡ് ഹോളി ഫാമിലി ഇടവക വികാരി. Rev. Fr. റാഫേൽ അമ്പാടൻ നിർവഹിക്കുകയും പുനലൂരിനടുത്തുള്ള " സ്നേഹതീരം " അഗതിമന്ദിരത്തിനുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തിരുന്നു . പ്രസിഡന്റ് ആന്റോ വർക്കിയും വൈസ് പ്രസിഡന്റ ജോസ് മലയിലും BOT മെമ്പർ ജോർജ്കുട്ടിയും ചേർന്നു ഈ തുക വിളക്കുടിയിലെ 'സ്നേഹതീരം 'ഡയറക്ടർ സിസ്റ്റർ റോസിലിനു നേരിട്ട് കൈമാറി.

ഇന്ത്യാ കാത്തലിക് അസ്സോസിയേഷനും നോട്രെ ഡാം ക്രിസ്ത്യൻ കമ്മ്യൂണിറ്റിയും ചേർന്നു നടത്തിയ സെന്റ് തോമസ് ഡേ ദിനാചരണത്തിൽ ബഹുമാനപ്പെട്ട ഡേവിസ് ചിറമേൽ അച്ചൻ മുഖ്യാഥിതിയായി പങ്കെടുക്കുകയും തദവസരത്തിലും പിന്നീടുമായി സമാഹരിച്ച പന്ത്രണ്ടായിരം ഡോളർ ഉപയോഗിച്ച് കേരളത്തിൽ ഹംഗർ ഹണ്ട് @ ഡോർ പദ്ധതിയിൽ ഭക്ഷണവിതരണത്തിനായി ഒരു മിനി ട്രക്ക് ഇന്ത്യാ കാത്തലിക് അസോസിയേഷൻ സ്പോൺസർ ചെയ്യുകയും ചെയ്തിരുന്നു .

കേരളത്തിൽ അങ്ങോളമിങ്ങോളം ഭക്ഷണവിതരണത്തിനായി ഇന്ത്യാ കാത്തലിക് അസോസിയേഷൻ സ്പോൺസർ ചെയ്ത മിനി ട്രക്ക് ഒക്ടോബർ 17 ന് ചിറമേൽ അച്ചൻ പ്രാത്ഥിച്ചു നിരത്തിലിറക്കും . ( ഒക്ടോബർ 2 ന് തീരുമാനിച്ചിരുന്ന പരിപാടി ചിറമേൽ അച്ചന്റെ ഖത്തർ പര്യടനം മൂലം മാറ്റിവച്ചു ) സഹജീവികളോടുള്ള ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രതിബദ്ധതയെ ചിറമേൽ അച്ചൻ മുക്തകണ്ഠം പ്രശംസിക്കുകയും ഇനിയും ഇതുപോലുള്ള സംഘടനകളോ വ്യക്തികളോ കടന്നു വരട്ടെയെന്നു പ്രത്യാശിക്കുകയും ചെയ്തു .

ഇന്ത്യാ കാത്തലിക് അസ്സിസിയേഷന്റെ ഉദാത്തമായ ഈ സംരംഭത്തിൽ വേൾഡ് മലയാളീകൗൺസിലും (WMC) ECHO ( ന്യൂ ഹൈഡ് പാർക്ക് , ന്യൂ യോർക്ക് ) യും നോട്രെ ഡാം ക്രിസ്ത്യൻ കമ്മ്യൂണിറ്റിയും പങ്കാളികളായിരുന്നു . ചിറമേൽ അച്ചന്റെ മറ്റൊരു നൂതന സംരംഭമായ ഹംഗർ ഹണ്ട് @ ഹോട്ടൽ ( ഉച്ചഭക്ഷണം ഇല്ലാത്ത സാധുക്കൾക്ക് കേരളത്തിലെ തിരെഞ്ഞെടുത്ത പട്ടണങ്ങളിലെ ഹോട്ടലുകളിൽ നിന്നും സൗജന്യമായി ഊണ് നൽകുന്ന പദ്ധതി.

പ്രാരംഭമായി തൃശൂർ ജില്ലയിൽ തെരെഞ്ഞെടുക്കപ്പെട്ട 10 ഹോട്ടലുകളിൽ നിന്നും ദിവസവും 10 പേർക്ക് ഉച്ചയൂണ്‌ നൽകികൊണ്ട് ആരംഭിച്ചിരിക്കുന്നു ) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായ്‌ ECHO നൽകിയ 6 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനത്തെയും ചിറമേൽ അച്ചൻ പ്രത്യേകം ശ്ലാഹിച്ചു . ഇന്ത്യാ കാത്തലിക് അസോസിയേഷനെ ഹംഗർ ഹണ്ട് പ്രൊജക്ടുമായി സഹകരിപ്പിച്ച മുൻ പ്രസിഡന്റ് ലിജോ ജോണിനും എക്സിക്യൂട്ടീവിനും അച്ചൻ പ്രകത്യേകം നന്ദി അറിയിച്ചു .

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മഹത്തായ ഈ സംരംഭത്തിൽപങ്കുചേർന്നു നല്ലവരായ എല്ലാ മെമ്പർമാർക്കും അഭ്യുദയകാംഷികൾക്കും പ്രത്യേകിച്ച് വേൾഡ് മലയാളി കൗൺസിലിനും (WMC ) ECHO എന്നീ സംഘടനകൾക്കും നോട്രെ ഡാം ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്കും സെന്റ് തോമസ് ഡേ കോർഡിനേറ്റർ ജോസഫ് മാത്യു ഇഞ്ചക്കനും പ്രസിഡന്റ് ആന്റോ വർക്കി , സെക്രട്ടറി റോയ് ആന്റണി, വൈസ് പ്രസിഡന്റ് ജോസ് മലയിൽ , ട്രഷറർ മേരി ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി ഫിലിപ്പ് മത്തായി ,ബോർഡ് ഓഫ് ട്രൂസ്റ്റീ ചെയർമാൻ ജോഫ്രിൻ ജോസ് , ചാരിറ്റി കോർഡിനേറ്റർ അലക്സ് തോമസ് , എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് , BOT മെംബേർസ് , സോണൽ ഡയറക്ടർസ് എന്നിവർ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment